Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കഥാകൃത്തും നോവലിസ്റ്റുമായ ടി.എൻ പ്രകാശ് അന്തരിച്ചു

കണ്ണൂർ - പ്രശസ്ത കഥാകൃത്തും നോവലിസ്റ്റും നാടകപ്രവർത്തകനുമായ ടി.എൻ പ്രകാശ് (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 
 കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവാണ്. നിരവധി ചെറുകഥകളും ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസറായാണ് സർവീസിൽനിന്ന് വിരമിച്ചത്. കൈകേയി എന്ന നോവലിന് സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചിരുന്നു. താപം, തണൽ, വിധവകളുടെ വീട് തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികൾ. വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ അനുശോചിച്ചു.

Latest News