Sorry, you need to enable JavaScript to visit this website.

ജീവകാരുണ്യ പ്രവര്‍ത്തകസംഗമവും  റംസാന്‍ കിറ്റ് വിതരണവും നടത്തി

കോഴിക്കോട് ശാസ്താപുരി ഓഡിറ്റോറിയത്തില്‍ ആശ്രിത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവര്‍ത്തക സംഗമം ജില്ലാ സെഷന്‍സ് ജഡ്ജി (റിട്ട:) കൃഷ്ണന്‍കുട്ടി പയമ്പ്ര ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു.  

കോഴിക്കോട്-ആശ്രിത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തക സംഗമവും നിര്‍ധനരായ അറുപതോളം കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിത്വങ്ങളെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.
        പാളയം  ശാസ്താപുരി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ആശ്രിത ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡണ്ട് റാണി ശിവദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെഷന്‍സ് ജഡ്ജി (റിട്ട:) കൃഷ്ണന്‍കുട്ടി പയമ്പ്ര ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഇഎന്‍ടി വിഭാഗത്തിലെ ഡോ: ബീന മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങില്‍ വീല്‍ചെയര്‍ വിതരണ ഉദ്ഘാടനം പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ സി.ഒ.ടി.അസീസ് നിര്‍വഹിച്ചു. മാധ്യമപ്രവര്‍ത്തകന്‍ പി.അനില്‍ മുഖ്യാതിഥിയായിരുന്നു.   തളി ദേവസ്വം മാനേജര്‍ പി.എം.ഉണ്ണികൃഷ്ണന്‍ ക്ഷേത്രം സേവക പ്രവര്‍ത്തകന്‍ പി.എം.മനോജ് കുമാര്‍, സുധീര്‍ സാന്ത്വനം,ശ്രീരഞ്ജന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.രാമദാസ് വേങ്ങേരി സ്വാഗതവും പി.പ്രതീഷ് നന്ദിയും പറഞ്ഞു.

 

Latest News