മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെയുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ നാല് കുട്ടികള്‍ വെന്തുമരിച്ചു

മീററ്റ് - ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഒരു ഒരു കുടുബത്തിലെ നാലു കുട്ടികള്‍ വെന്തുമരിച്ചു. മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാവുകയും അത് തീപിടുത്തത്തിലേക്ക് നയിക്കുകയുമായിരുന്നു. ഈ തീയില്‍ പെട്ടാണ് കുട്ടികളുടെ ദാരുണാന്ത്യം. 10 വയസു മുതല്‍ നാലുവയസു വരെയാണ് കുട്ടികളുടെ പ്രായം. ശനിയാഴ്ചയാണ് ദാരുണസംഭവം. ആദ്യം ബെഡ് ഷീറ്റിനാണ് തീപിടിച്ചത് എന്ന് പിതാവ് പറയുന്നു. സരിക (10), നിഹാരിക (8), സന്‍സ്‌കാര്‍ (6), കാലു (4) എന്നിവരാണ് മരിച്ച കുട്ടികള്‍. പിതാവ് പരുക്കുകളോടെ രക്ഷപ്പെട്ടു. ഭാര്യയുടെ നില ഗുരുതരമാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

 

Latest News