സൗദിയില്‍ 14 കാറുകള്‍ കത്തിച്ച യുവാവ് അറസ്റ്റില്‍

ബുറൈദ - നഗരത്തില്‍ പതിനാലു കാറുകള്‍ അഗ്നിക്കിരയാക്കിയ മുപ്പതുകാരനെ അല്‍ഖസീം പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ ബുറൈദയിലെ വിവിധ ഡിസ്ട്രിക്ടുകളില്‍ നിര്‍ത്തിയിട്ട ഏതാനും കാറുകള്‍ അജ്ഞാതര്‍ അഗ്നിക്കിരയാക്കിയതായി പോലീസില്‍ പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
അര്‍ധ രാത്രി ബൈക്കില്‍ കറങ്ങി പെട്രോള്‍ ഒഴിച്ച് പതിനാലു കാറുകള്‍ അഗ്നിക്കിരയാക്കിയതായി ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അല്‍ഖസീം പോലീസ് വക്താവ് മേജര്‍ ബദ്ര്‍ അല്‍സുഹൈബാനി അറിയിച്ചു.
 

Latest News