തിരുവനന്തപുരം- ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ നോ യുവര്‍ കാന്‍ഡിഡേറ്റ് (കെ.വൈ.സി )ആപ്ലിക്കേഷന്‍.അതത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്തെ അവരുടെ ക്രിമിനല്‍ പശ്ചാത്തലം, സത്യവാങ്മൂലം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിനായി വോട്ടര്‍മാര്‍ക്ക് ഉപയോഗിക്കുന്ന ഉപഭോക്തൃ സൗഹൃദ മൊബൈല്‍ ആപ്പ് ആണ് കെവൈസി.ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളില്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ഉപയോഗിച്ച് ആപ്ലിക്കേഷനില്‍ നിന്നും വിവരങ്ങള്‍ ലഭ്യമാകും. സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെട്ടിട്ടുള്ള ക്രിമിനല്‍ കേസുകളും, കേസിന്റെ നിലവിലെ സ്ഥിതിയും ആപ്ലിക്കേഷനിലൂടെ അറിയാം.