ചേംബര്‍ ഓഫ് കൊമേഴ്‌സ് അംഗീകാരം ലഭിച്ച ശംസു പൂക്കോട്ടൂരിനു ജിസാന്‍ കെ.എം.സി.സി ആദരം

ജിസാന്‍-ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ആദരം ലഭിച്ച പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ജിസാന്‍ കെ.എം.സി.സി പ്രസിഡണ്ടുമായ ശംസു പൂക്കോട്ടൂരിനെ കെ.എം.സി.സി ജിസാന്‍ സെന്‍ട്രല്‍ കമ്മിറ്റി മെമന്റോ നല്‍കി ആദരിച്ചു.
ജിസാന്‍ കെ.എം.സി.സി സംഘടിപ്പിച്ച മെഗാ ഇഫ്താര്‍ സംഗമത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ റഹീം മൗലവി കോഡൂരാണ് മെമന്റോ കൈമാറിയത്.

ചടങ്ങില്‍ നാഷണല്‍ കമ്മിറ്റി സെക്രട്ടറി ഹാരിസ് കല്ലായി,ജിസാന്‍ കെ.എം.സി.സി ചെയര്‍മാന്‍ മുനീര്‍ ഹുദവി,ജനറല്‍ സെക്രട്ടറി ഖാലിദ് പട്‌ല,ട്രഷറര്‍ ഡോ:മന്‍സൂര്‍ നാലകത്ത്,ഓര്‍ഗനൈസിംഗ് സെക്രട്ടറി സാദിഖ് മാഷ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ജമാല്‍ കമ്പില്‍,ജസ്മല്‍ വളമംഗലം,സലാം പെരുമണ്ണ ബഷീര്‍ ആക്കോട്,സിറാജ് പുല്ലൂരാംപാറ,കെ.പി ഷാഫി കൊടക്കല്ല്,മൂസ വലിയോറ തുടങ്ങിയവരുംസംബന്ധിച്ചു.

 

Latest News