ജിദ്ദ തിരൂരങ്ങാടി മുസ്‍ലിം വെൽഫെയർ ലീഗ് ഇഫ്താർ സംഗമം

ജിദ്ദ -  ജിദ്ദ തിരൂരങ്ങാടി മുസ്ലിം വെൽഫെയർ ലീഗ് ഇന്ന് ഷറഫിയ സഫയർ റസ്റ്റോറന്റിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

തിരൂരങ്ങാടി ടൗണിലും അതിന്റെ പരിസരത്തും താമസിക്കുന്ന ജിദ്ദക്കാരായ പ്രവാസികൾക്ക് ജീവ കാരുണ്യ പ്രവർത്തനം എന്ന ലക്ഷ്യം വെച്ചുകൊണ്ട്  ജിദ്ദയിൽ പ്രവർത്തിച്ചു വരുന്ന തിരൂരങ്ങാടി മുസ്ലിം വെൽഫയർ ലീഗ് ഇഫ്താർ സംഗമം ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി  വി പി മുസ്തഫ ഉദ്ഘാടനം ചെയ്തു.

മുഹമ്മദ് ഷാദിൽ പൂങ്ങാടന്റെ ഖിറാഅത്തോട് കുടി ആരംഭിച്ച ഇഫ്താർ സംഗമം സീതി കൊളക്കാടൻ   അധ്യക്ഷത വഹിച്ചു.  മലപ്പുറം ജില്ല കെഎംസിസി ജനറൽ സെക്രട്ടറി നാണി ഇസഹാക്ക്, തിരൂരങ്ങാടി മണ്ഡലം കെഎംസിസി ചെയർമാൻ സുഹൈൽ പി കെ, പ്രസിഡണ്ട് ജാഫർ വെന്നിയൂർ, വൈസ് പ്രസിഡണ്ട് മാരായ അബ്ദുസമദ് പൊറ്റയിൽ, റഫീഖ് പന്താരങ്ങാടി, മുൻസിപ്പൽ ജനറൽ സെക്രട്ടറി പി എം എ ബാവ,  ട്രഷറർ അഷറഫ് ചുള്ളിപ്പാറ, തിരൂരങ്ങാടി മുസ്ലിം വെൽഫെയർ ലീഗ് ചെയർമാൻ അബ്ദുസമദ് വരമ്പനാലുങ്ങൽ,  വൈസ് പ്രസിഡന്റ്, ഗഫൂർ പൂങ്ങാടൻ,  സെക്രട്ടറി മുഹിയുദ്ദീൻ താപ്പി എന്നിവർ ആശംസകൾ നേർന്നു. അബ്ദുല്ല പൂങ്ങാടൻ, അബ്ദുൽ ഗഫൂർ ഗുലയിൽ, ഒ പി മുഹിയുദ്ദീൻ, ഷെഫീക്ക് വടക്കേതല, ജാഫർ മേലെ വീട്ടിൽ, ഇസ്മായിൽ കൂളത്ത്,അഷ്റഫ് മേലെ വീട്ടിൽ, ഷമീർ അലി, നജീബ് കെ പി, ഗഫൂർ കെ എം, ഇർഫാൻ പൊറ്റയിൽ,  മുസ്തഫ കെ ടി, ഉമ്മർ കോയ, സജാദ് പൂങ്ങാടൻ,  നിസാർ ചെറുമുക്ക്, എ. ടി ഇസ്മായിൽ എന്നിവർ പരിപാടി നിയന്ത്രിച്ചു.

റിലീഫ് ഫണ്ട് ശേഖരണത്തിന്റെ  ഉത്ഘാടനം ഇസ്മായിൽ കൊളക്കാടനു വേണ്ടി പ്രസിഡണ്ട് സീതി കൊളക്കാടൻ കമ്മറ്റിക്ക് കൈമാറി. റഊഫ് തിരൂരങ്ങാടി സ്വാഗതവും ഷമീം താപ്പി നന്ദിയും പറഞ്ഞു

Tags

Latest News