Sorry, you need to enable JavaScript to visit this website.

പെട്രോള്‍ പമ്പില്‍ പെട്രോള്‍ ഒഴിച്ച്  ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു

തൃശ്ശൂര്‍- ഇരിങ്ങാലക്കുടയില്‍ പെട്രോള്‍ പമ്പില്‍, പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി 43 വയസ്സുള്ള ഷാനവാസ് ആണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. കുടുംബവഴക്കാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന. ഇരിങ്ങാലക്കുട മറീന ഹോസ്പിറ്റലിനു മുന്‍വശത്തെ പെട്രോള്‍ പമ്പില്‍ ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. പെട്രോള്‍ പമ്പില്‍ എത്തിയ ഷാനവാസ് കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടു. എന്നാല്‍ പമ്പ് ജീവനക്കാര്‍ കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല, തുടര്‍ന്ന് ഇയാള്‍ കന്നാസില്‍ പെട്രോള്‍ വാങ്ങി ദേഹത്ത് ഒഴിച്ച ശേഷം പോക്കറ്റില്‍ കരുതിയിരുന്ന ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു.
സമീപത്തെ ഹോട്ടലില്‍ ചായ കുടിക്കാന്‍ എത്തിയ തൃശൂര്‍ അഗ്നി രക്ഷ നിലയത്തിലെ 'ആപ്ദ മിത്ര' വോളന്റീയര്‍ വിനു ഈ സംഭവം കാണുകയും ദ്രുതഗതിയില്‍ പമ്പിലേക്ക് ഓടിയെത്തി ഫയര്‍ എക്സ്റ്റിങ്ക്യുഷര്‍ ഉപയോഗിച്ചു തീ അണയ്ക്കുകയുമായിരുന്നു. വിനുവിന്റെ സമയോജിതമായ ഇടപെടല്‍ ഒന്ന് കൊണ്ട് മാത്രം ആണ് തീ അണക്കാനായതും, പമ്പിലേക്ക് തീ പടരാതെ വന്‍ ദുരന്തം ഒഴിവായതെന്നും പമ്പ് അധികൃതര്‍ പറഞ്ഞു. പരുക്കേറ്റ ഷാനാവാസിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു.

Latest News