Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പൗരത്വത്തിന് മതം മാനദണ്ഡമാക്കിയത് വിവേചനം - പ്രവാസി അൽകോബാർ ഇഫ്‌താർ സംഗമം

പ്രവാസി വെൽഫെയർ അൽകോബാർ റീജിയണൽ കമ്മിറ്റിയുടെ കീഴിൽ നടന്ന വിവിധ ജില്ലാ ഇഫ്‌താർ സംഗമങ്ങൾ

അൽകോബാർ - പൗരത്വത്തിന് മതം മാനദണ്ഡമാക്കിയത് കടുത്ത വിവേചനമാണെന്നും സർക്കാരിനെ കൊണ്ട് സിഎഎ നിയമം പിൻവലിപ്പിക്കാൻ ജനാധിപത്യ വിശ്വാസികൾ രംഗത്തിറങ്ങണമെന്നും പ്രവാസി വെൽഫെയർ സംഘടിപ്പിച്ച മേഖലാ ഇഫ്‌താർ സംഗമങ്ങൾ ആഹ്വാനം ചെയ്‌തു. അടുത്ത ലോകസഭാ തെരെഞ്ഞെടുപ്പിൽ ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് വേണ്ടിയായിരിക്കണം ജനങ്ങൾ സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതെന്നും സംഗമം ആവശ്യപ്പെട്ടു. കോബാർ റീജിയണൽ കമ്മിറ്റിക്ക് കീഴിലുള്ള വിവിധ മേഖലകളെ പ്രാതിനിധീകരിച്ചു കൊണ്ട് പർവേസ് മുഹമ്മദ്, നവീൻ കുമാർ, ഉമർ ഫാറൂഖ്, റഷീദ് ഉമർ, താഹ ഹംസ, റഊഫ് അണ്ടത്തോട്, സഫ്‌വാൻ, അൻവർ സലീം, ഫൗസിയ മൊയ്തീൻ, എ.കെ. അസീസ്, ഷനോജ്, ഹാരിസ് എന്നിവർ പ്രഭാഷണം നടത്തി.ഖലീൽ അന്നടുക്ക, സി.ടി. റഹീം, ഇല്യാസ്, കെ.ടി. ഷജീർ, ഫായിസ്, നജ്‌മുസമാൻ, ഹൈദർ മമ്പാട്, സിയാദ്, ഹാരിസ് എന്നിവർ നേതൃത്വം നൽകി.

Tags

Latest News