Sorry, you need to enable JavaScript to visit this website.

തെക്കന്‍ കേരളത്തില്‍  വേനല്‍ മഴ തുടരും 

തിരുവനന്തപുരം-ചൊവ്വാഴ്ച വരെ തെക്കന്‍ ജില്ലകളില്‍ വേനല്‍ മഴയ്ക്ക് സാദ്ധ്യത. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഇന്നലെ മഴ ലഭിച്ചു. എന്നാല്‍ ഇന്ന് മൂന്ന് ജില്ലകളില്‍ താപനില 39 ഡിഗ്രിയായി ഉയര്‍ന്നേക്കും. കോട്ടയം, കൊല്ലം, തൃശ്ശൂര്‍ ജില്ലകളിലാണ് ഉയര്‍ന്ന താപനില. ഇന്ന് പത്തനംതിട്ട ജില്ലയില്‍ 38 ഡിഗ്രി വരെയും,ആലപ്പുഴ,എറണാകുളം, മലപ്പുറം,കോഴിക്കോട് ജില്ലകളില്‍ 37 ഡിഗ്രിയും തിരുവനന്തപുരം,പാലക്കാട് ജില്ലകളില്‍ 36ഡിഗ്രി വരെ രേഖപ്പെടുത്തും.
 

Latest News