ഏത് അഴിമതിയും കഴുകിക്കളയുന്ന വാഷിംഗ് മെഷീനാണ് ബി.ജെ.പി- ചെന്നിത്തല

തലശ്ശേരി- ഏത് അഴിമതിക്കാരും  ബി.ജെ.പിയോടൊപ്പം ചേര്‍ന്നാല്‍ അവരുടെ അഴിമതി മാഞ്ഞ് പോകും. അതുകൊണ്ട് ബി.ജെ.പിയെന്നാല്‍ ഒരു വാഷിംഗ് മെഷീനാണ്. ഏത് അഴിമതിയും കഴുകിക്കളയുന്ന ഒന്നാണതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വടകര ലോകസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ എം.എല്‍.എയുടെ തലശ്ശേരി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
നരേന്ദ്ര മോദി സര്‍ക്കാര്‍ ഡല്‍ഹിയില്‍ കെജ്രിവാളിനെ അറസ്റ്റ് ചെയ്തിരുക്കുകയാണ്. ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ കേട്ട് കേള്‍വിയില്ലാതതാണ് നടക്കുന്നത.് ജാര്‍ഗണ്ഡ് മുഖ്യമന്ത്രി സോറനും കെജ്‌റിവാളിനെയും അഴിമതി കേസില്‍ കുടുക്കിയിരിക്കുകയാണ്. ഇന്ത്യാ മുന്നണിയുടെ ഭാഗമായതിനാലാണ് അവരെ അറസ്റ്റ് ചെയ്തത്. അവര്‍ ബി.ജെപിയില്‍ പോയിരുന്നെങ്കില്‍ ഒരു അറസ്റ്റും നടക്കില്ലായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ജനാധിപത്യം ഇതുപോലെ തകര്‍ക്കുന്ന ഒരു ഭരണകൂടത്തെ നമുക്ക് കാണാന്‍ സാധ്യമല്ല. മോദി വീണ്ടും വന്നാലുള്ള അവസ്ഥയൊന്ന് ചിന്തിക്കണം. റഷ്യയിലെ പുട്ടിന്റെ അവസ്ഥപോലെയാണ് റഷ്യയിലെ പ്രതിപക്ഷ നേതാവിനുണ്ടായ അനുഭവം നാം കണ്ടതാണ്. ലോകത്തെ ഏറ്റവും വലിയ രാജ്യമായ ഇന്ത്യയില്‍ ജനാധിപത്യം കുഴിച്ച് മൂടാന്‍ നോക്കുകയാണ്. കേന്ദ്രത്തിലെ ഒരു മന്ത്രി തന്നെ പറഞ്ഞു ഇനിയും അധികാരത്തിലെത്തിയാല്‍ ഭരണ ഘടന മാറ്റുമെന്ന്. അതിനാല്‍ മോദി ഇനിയും വന്നാല്‍ ഇന്ത്യയിലെ ജനാധിപത്യം മരിക്കും. ബി.ജെ.പിയും ആര്‍.എസ്.എസും പ്രതീക്ഷിക്കുന്നത് പോലെ ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള നീക്കമാണ് നടക്കുന്നത.് അപകടകരമായ സാഹചര്യമാണ് കെജ്രിവാളിനെ അറസ്റ്റിലൂടെ നാം കണ്ടത.് മോദി ഇനിയും അധികാരത്തിലെത്തിയാല്‍ പ്രതിപക്ഷ നേതാക്കളെ കൂട്ടത്തോടെ ജയിലിലാക്കുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

Latest News