2017 ല്‍ മരിച്ചയാള്‍ കഴിഞ്ഞ ഡിസംബറില്‍ ഹെല്‍മറ്റ് ധരിക്കാതെ ബൈക്കോടിച്ചതിന് നോട്ടീസ്

കോട്ടയം- ഏഴ് വര്‍ഷം മുമ്പ് മരിച്ച വയോധികന്‍ കഴിഞ്ഞ ഡിസംബറില്‍ ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചെന്ന് ആരോപിച്ച് മോട്ടര്‍ വാഹന വകുപ്പിന്റെ നോട്ടിസ്.വൈക്കം ഉദയനാപുരം രാമനിലയത്തില്‍ സുകുമാരന്‍ നായരുടെ പേരിലാണ് നോട്ടിസ്. 500 രൂപയുടെ പിഴയടക്കാനാണ് നോട്ടീസ് ലഭിച്ചതെന്ന് സുകുമാരന്‍ നായരുടെ മകന്‍ ശശികുമാര്‍ പറഞ്ഞു. 2017 ഓഗസ്റ്റിലാണ് 87 വയസ്സായിരുന്ന സുകുമാരന്‍ നായര്‍ മരിച്ചത്.

കഴിഞ്ഞ ഡിസംബറില്‍ ഹെല്‍മെറ്റില്ലാതെ തൊടുപുഴ വെങ്ങല്ലൂര്‍ വഴി രാത്രി 12.30ന്  ഇരുചക്ര വാഹനം ഓടിച്ചെന്നും 500 രൂപ പിഴ അടയ്ക്കണമെന്നും ആരോപിച്ച് ദൃശ്യമടക്കമാണ് നോട്ടീസെത്തിയതെന്നും വാഹന നമ്പറും നോട്ടീസിലുണ്ടെന്നും ശശികുമാര്‍ പറഞ്ഞു.
ഒരു സൈക്കിള്‍ മാത്രമാണ് അച്ഛനുണ്ടായിരുന്നതെന്നും മറ്റ് വാഹനങ്ങളൊന്നും ഓടിക്കാനറിയില്ലായിരുന്നുവെന്നും മകന്‍ പറഞ്ഞു. നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് വൈക്കം ആര്‍ടി ഓഫിസുമായി ബന്ധപ്പെട്ടു. തൊടുപുഴ മോട്ടര്‍ വാഹന വകുപ്പിനെ സമീപിക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് പരാതി ഇമെയില്‍ ചെയ്തിരിക്കയാണെന്നും ശശികുമാര്‍ പറഞ്ഞു.

 

Latest News