ദല്‍ഹി മുഖ്യമന്ത്രി കെജരിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും, കസ്റ്റഡി ആവശ്യപ്പെടും

ന്യൂദല്‍ഹി-മദ്യനയ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ദല്‍ഹി റൗസ് അവന്യു കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കുമെന്നാണ് സൂചന.

കെജരിവാളിനെ വെള്ളിയാഴ്ച പ്രത്യേക പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കുമെന്നും ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കെജരിവാള്‍ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്നും അതിനാലാണ് കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നതെന്നും ഇഡി അറിയിച്ചു.

ഇഡി നീക്കത്തില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് എഎപി സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഹരജി ഇന്ന് രാവിലെ 10.30ന് സുപ്രിംകോടതി പരിഗണിക്കും.
ഇന്നലെ രാത്രി 11.45ഓടെ വാദം കേള്‍ക്കണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന് രജിസ്ട്രാര്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെ ബന്ധപ്പെട്ടു. പിന്നാലെയാണ് അടിയന്തരമായി വാദം കേള്‍ക്കേണ്ടതില്ലെന്ന് കോടതി തീരുമാനിച്ചത്.

 

 

Latest News