ഒമ്പത് സ്ഥാനാര്‍ഥികളെക്കൂടി പ്രഖ്യാപിച്ച് ബി.ജെ.പി, കോയമ്പത്തൂരില്‍ കെ.അണ്ണാമലൈ

ചെന്നൈ - ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സീറ്റില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈ മത്സരിക്കും. സൗത്ത് ചെന്നൈയില്‍ മുന്‍ തെലങ്കാന ഗവര്‍ണറും പുതുച്ചേരി ലെഫ്. ഗവര്‍ണറുമായിരുന്ന തമിഴിസൈ സൗന്ദര്‍രാജനും നീലഗിരിയില്‍ കേന്ദ്ര സഹമന്ത്രി എല്‍.മുരുകനും കന്യാകുമാരിയില്‍ മുതിര്‍ന്ന നേതാവ് പൊന്‍ രാധാകൃഷ്ണനും മത്സരിക്കും.
ഇതടക്കം തമിഴ്‌നാട്ടിലെ 9 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 39 സീറ്റുകളില്‍ 20 ഇടത്ത് മത്സരിക്കാനാണ് പാര്‍ട്ടി തീരുമാനം.

 

Latest News