Sorry, you need to enable JavaScript to visit this website.

റാഷിദ് ഗസ്സാലിയുടെ റമദാന്‍ പ്രഭാഷണം നാളെ

ജിദ്ദ - സൈന്‍ ജിദ്ദ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന പ്രഗത്ഭ പ്രഭാഷകനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ഡോ. റാഷിദ് ഗസ്സാലിയുടെ 8ാമത് റമദാന്‍ പ്രഭാഷണം 24ന് വെള്ളിയാഴ്ച നടക്കും. ഷറഫിയ അബീര്‍ മെഡിക്കല്‍ സെന്റര്‍ റൂഫ് ടോപ്പ് ഓഡിറ്റോറിയത്തില്‍ രാത്രി 10:30 ന് പ്രഭാഷണം ആരംഭിക്കും. പങ്കെടുക്കുന്നവര്‍ക്കുള്ള രാത്രി ഭക്ഷണവും സ്ത്രീകള്‍ക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

Tags

Latest News