Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കവർച്ചക്കായി കൊലപാതകം; പ്രതികൾക്കു  ജീവപര്യന്തം കഠിന തടവും  5 ലക്ഷം രൂപ പിഴയും  

തിരുവനന്തപുരം -കവർച്ച നടത്തുന്നതിന് ഇടെ മാരക ആയുധങ്ങളുമായി കൊലപാതകം നടത്തിയതിന് പ്രതികൾക്കു  ജീവ പര്യന്തം കഠിന തടവും  5 ലക്ഷം രൂപ പിഴയും  വിധിച്ചു.
തിരുവനന്തപുരം ജില്ലയിൽ പൂന്തുറ മാണിക്യവിളകം ടിസി 46/418 ൽ താമസം സലീമ മകൻ 42 വയസുള്ള ജയൻ എന്ന് വിളിക്കുന്ന നിസാർ, കടകംപള്ളി ചെന്നിലോഡ് കോളനി ടിസി 14/1133 നിന്നും ഊക്കോട് ലക്ഷംവീട്ടിൽ താമസം രാജേന്ദ്രൻ മകൻ 45 വയസുള്ള അപ്പാച്ചി ബൈജു എന്ന് വിളിക്കുന്ന ബൈജു, വിഴിഞ്ഞം ടീവി സെന്റർ സമീപം വട്ടവിള പുത്തൻ വീട്ടിൽ അസനാരുകുഞ് മകൻ 43 വയസുള്ള ഷാൻ എന്ന് വിളിക്കുന്ന ഷാനവാസ്‌ എന്നിവരെ കൊലപാതക കുറ്റത്തിന് ജീവപര്യന്തം കഠിനതടവും 3 ലക്ഷം പിഴയും പിഴ തുക ഒടുക്കാത്തപക്ഷം ഒരു വർഷ കഠിന തടവും, കവർച്ച നടത്തിയതിനു 7 വർഷം കഠിനതടവും 1,50,000 രൂപ പിഴയും പിഴ തുക ഒടുക്കാത്തപക്ഷം 6 മാസം കഠിനതടവും, നിരോധിത ആയുധങ്ങൾ  കൈവശം വച്ചു കൃത്യത്തിന് ഉപയോഗിച്ചതിനു 3 വർഷം കഠിനതടവിനും 75,000 പിഴയും പിഴ ഒടുക്കാത്തപക്ഷം  3 മാസം കഠിനതടവിനു ശിക്ഷ വിധിച്ച് 5 - ആം അഡിഷണൽ സെഷൻസ് ജഡ്ജ് ശ്രീ. സിജു ഷെയ്ഖ് ഉത്തരവായി.
2006 ഡിസംബർ 19 നാണ് കേസിനസ്പതമായ സംഭവം. രാത്രി പത്ത് മണിക്ക് കല്ലാറ്റുമുക്ക് നാഷണൽ കോളേജ് സമീപം വച്ചു കോഴിക്കടകളിൽ നിന്നും കളക്ഷൻ ഏജന്റ് ആയി പ്രവർത്തിച്ചു വന്ന വെള്ളറട കിഴാറൂർ ഇടപറ കൊണം പദ്മവിലാസം വീട്ടിൽ ഹരിഹരൻ നായരേ കൈവശം ഉണ്ടായിരുന്ന കളക്ഷൻ തുക ആയ ഒരു ലക്ഷം രൂപ കവർച്ച ചെയ്യുന്നതിന് ഇടയിലാണ് പ്രതികൾ വാളും മറ്റു ആയുധങ്ങളുമായി ആക്രമണം നടത്തിയത്. ഗുരുതരമായി തലയ്ക്കു പരിക്കുപറ്റിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കുകയും തുടർന്ന് ചികിത്സയിലെരികെ 24.12.2006 മരണം സംഭവിക്കുകയും ചെയ്തു.
ഫോർട്ട്‌ പോലീസ് അനേഷണം നടത്തി 6 പ്രതികൾ എതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നത്. വിചാരണ വേളയിൽ മൂന്നാo പ്രതി ഒളിവിൽ പോവുകയും കുറ്റകൃത്യത്തിന് ഏർപ്പെട്ട ഒന്നും രണ്ടും നാലും പ്രതികൾക്കാണ് ശിക്ഷ നൽകിയത്.
ക്രിമിനൽ പശ്ചാത്തലമുള്ള പ്രതികളുടെ ഭീഷണിക്കു വഴങ്ങി ഭൂരിഭാഗവും ദൃഷ്സാക്ഷികൾ വിചാരണവേളയിൽ കൂറ് മാറിയ കേസിലാണ് ഇപ്രകാരം ശിക്ഷ വിധിച്ചത്. പ്രോസീക്യൂഷൻ വേണ്ടി അഡിഷണൽ പബ്ലിക് പ്രോസീക്യൂട്ടർ ബി. എസ്. രാജേഷ് FCപ്രോസീക്യൂഷൻ എയ്ഡ് ആയി സബ് ഇൻസ്‌പെക്ടർ തങ്കരാജ് എന്നിവർ ഹാജരായി.

Latest News