Sorry, you need to enable JavaScript to visit this website.

ആത്മപരിശോധനയിലൂടെ സംസ്‌കരണം നേടിയെടുക്കുക- സി.പി ഉമര്‍  സുല്ലമി

ജിദ്ദ: ആത്മപരിശോധനയിലൂടെ മനുഷ്യ മനസുകളുടെ  സംസ്‌കരണം സാധ്യമാവുമെന്നും സംസ്‌കരണ ചിന്തകള്‍  വളര്‍ത്തിയെടുക്കാന്‍ റമദാനിനെ ഉപയോഗപ്പെടുത്തണമെന്നും  കെ.എന്‍.എം  മര്‍കസുദ്ദഅവ ജനറല്‍  സെക്രട്ടറി സി.പി ഉമര്‍  സുല്ലമി പറഞ്ഞു. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ സംഘടിപ്പിച്ച ഇഫ്താര്‍  സംഗമത്തില്‍  സംസാരിക്കുകയായിരുന്നു  അദ്ദേഹം. വിശുദ്ധ ഖുര്‍ആന്‍ മനുഷ്യ  മനസുകളിലെ സംസ്‌കരണ ചിന്തകള്‍ക്ക് വെളിച്ചം പകരുന്ന  ഗ്രന്ഥമാണെന്നും മനസിനെ  സംസ്‌കരിച്ചെടുക്കാന്‍ വേദവാക്യങ്ങള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.  മനുഷ്യമനസുകളിലെ ദുഷ്ടത വെടിഞ്ഞ് ധര്‍മ്മനിഷ്ഠയുള്ളവരായിത്തീരാന്‍   പരിശ്രമിക്കണമെന്നും  സഹിഷ്ണുതയും  വിട്ടുവീഴ്ചയും  ജീവിതത്തിന്റെ ഭാഗമായിത്തീരാന്‍  റമദാന്‍ കൊണ്ട് സാധിക്കണമെന്നും  അദ്ദേഹം ഓര്‍മ്മിപ്പിച്ചു.


ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍  വളപ്പന്‍ അധ്യക്ഷത വഹിച്ചു. ശൈഖ് റഷീദ് അബ്ദുല്ല അല്‍ ദൂസരി,  ശൈഖ്  തലാല്‍ യൂസുഫ് സംസമി എന്നിവര്‍  ആശംസകള്‍  നേര്‍ന്നു. കോഴിക്കോട് ആസ്ഥാനമായി  പ്രവര്‍ത്തിക്കുന്ന കെയര്‍ഹോമിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രതിനിധി സി.പി അബ്ദുല്‍ വാരിഷ് സംസാരിച്ചു. അബ്ദുറഹ്‌മാന്‍ ഫാറൂഖി സ്വാഗതവും സലാഹ് കാരാടന്‍  നന്ദിയും പറഞ്ഞു.

Tags

Latest News