ജിദ്ദ അമരംബലം പഞ്ചായത്ത് കെ.എം.സി.സി സുരക്ഷാ പദ്ധതിക്ക് തുടക്കം 

സുരക്ഷാ ഫോം മുസ്ത മുപ്രക്ക് നല്‍കി, പി.സി.എ.റഹ്‌മാന്‍ (ഇണ്ണി) ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.

ജിദ്ദ: മലപ്പുറം ജില്ല കെഎംസിസിയുടെ കീഴില്‍ 24 വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്ന പ്രവാസി സുരക്ഷാ സ്‌കീമിന്റെ ഈ വര്‍ഷത്തെ മെമ്പര്‍മാരെ ചേര്‍ക്കുന്നതിനുള്ള അമരംബലം പഞ്ചായത്തിലേക്കുള്ള ഫോം വിതരണത്തിന്റെ ഉദ്ഘാടനം, പി.സി.എ.  റഹ്‌മാന്‍ (ഇണ്ണി) മുസ്തഫ മുപ്രക്ക് നല്‍കി നിര്‍വഹിച്ചു. ഫൈസലിയ്യ ഷാലിമാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തിലാണ്് ഫോംവിതരണത്തിനു ആരംഭം കുറിച്ചത്. ജിദ്ദ കെഎംസിസി, സെന്‍ട്രല്‍, ജില്ലാ, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികള്‍ ഫോം വിതരണ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു. 

Tags

Latest News