മലർവാടി അൽകോബാർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

അൽകോബാർ - മലർവാടി അൽകോബാർ ഘടകം കുട്ടികൾക്കായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അബ്ദു റഹൂഫ് റമദാൻ സന്ദേശം നൽകി. അക്റബിയ സെന്ററിൽ വച്ച് നടന്ന വിരുന്നിൽ മലർവാടി കുട്ടികളും റിസോഴ്‌സ് ടീം അംഗങ്ങളുമടക്കം നൂറിലധികം പേർ പങ്കെടുത്തു. ഇഫ്താർ സംഗമത്തിന് മലർവാടി കോബാർ മേഖലാ കോർഡിനേറ്റർ പി.ടി. അഷ്‌റഫ്‌, റിസോഴ്സ് ടീം അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

Tags

Latest News