വി കെ അബ്ദുല്‍ ഖാദര്‍ മൗലവിയ്ക്ക്  ജന്മനാട്ടില്‍ സ്മാരകം ഉയരുന്നു

ബ്രോഷര്‍ പ്രകാശന ചടങ്ങില്‍ നിന്ന്. 

കണ്ണൂര്‍-മുസ്ലിം ലീഗിന്റെ അമരത്ത് അഞ്ചു പതിറ്റാണ്ട് കാലം സുത്യര്‍ഹമായ സേവനമര്‍പ്പിച്ച മുസ്ലിം ലീഗ് സംസ്ഥാന മുന്‍ വൈസ് പ്രസിഡന്റ് പരേതനായ വി കെ അബ്ദുല്‍ ഖാദര്‍ മൗലവി സാഹിബ്‌ന് ജന്മ നാടായ ചിറക്കല്‍ പഞ്ചായത്തിലെ അലവില്‍ പ്രദേശത്ത് സ്മാരകമുയരുന്നു.
കാലപ്പഴക്കത്താല്‍ ജീര്‍ണ്ണിച്ച അലവില്‍ ശാഖ മുസ്ലിം ലീഗിന്റെ സ്വന്തം കെട്ടിടം ആധുനിക രീതിയില്‍ നവീകരിച്ചു വി കെ അബ്ദുല്‍ ഖാദര്‍ മൗലവി സ്മാരക ജനസേവന കേന്ദ്രമായി ഉയര്‍ത്തുകയാണ് കമ്മിറ്റിയുടെ ലക്ഷ്യം. ഇതിന്റെ ബ്രോഷര്‍ പ്രകാശനം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹിമാന്‍ കല്ലായി, കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി, ജില്ലാ ജനറല്‍ സെക്രട്ടറി കെ ടി സഹദുള്ള, ജില്ലാ സെക്രട്ടറി എം പി മുഹമ്മദലി, അലവില്‍ ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് വി കെ മഹമൂദ്, ബില്‍ഡിങ് കമ്മിറ്റി കണ്‍വീനാര്‍ എസ് എല്‍ പി മുഹമ്മദ് കുഞ്ഞി, ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് വി കെ ഷിറാസ്, ചിറക്കല്‍ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് വി എം ഫൈസല്‍ പങ്കെടുത്തു.

 

Latest News