എസ് രാജേന്ദ്രന്‍ ബി ജെ പിയിലേക്ക് ? ബി ജെ പി നേതാവ് പ്രകാശ് ജാവദേക്കറുമായി ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി

ന്യൂദല്‍ഹി - സി പി എമ്മില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്‍ ബി ജെ പിയിലേക്ക് പോകുന്നുവെന്ന സൂചനകള്‍ വീണ്ടും ശക്തമാകുന്നു. ദല്‍ഹിയിലെത്തി എസ് രാജേന്ദ്രന്‍ മുന്‍ കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി. ദല്‍ഹിയില്‍ പ്രകാശ് ജാവദേക്കറുടെ വസതിയിലെത്തിയാണ് രാജേന്ദ്രന്‍ ഇന്ന് ഉച്ചക്കുശേഷം ് കൂടിക്കാഴ്ച നടത്തിയത്. തമിഴ്‌നാട്ടിലെ നേതാക്കളും കൂടെയുണ്ടായിരുന്നു. കൂടിക്കാഴ്ചക്കുശേഷം എസ് രാജേന്ദ്രന്‍ ദല്‍ഹിയില്‍ തുടരുകയാണ്. 20 മിനുട്ടോളം കൂടിക്കാഴ്ച നീണ്ടു.കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളും ദല്‍ഹിയിലുണ്ട്. കേന്ദ്ര നേതാക്കളുമായി കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ ചര്‍ച്ച നടത്തുന്നുണ്ട്. കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷമായിരിക്കും ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുകയെന്നാണ് വിവരം.

 

Latest News