Sorry, you need to enable JavaScript to visit this website.

ജിദ്ദ മങ്കട സി.എച്ച് സെന്റർ ഫോറം ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ജിദ്ദ - മങ്കട സി.എച്ച് സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തുപകരുക എന്ന ലക്ഷ്യത്തോടെ ജിദ്ദയിൽ രൂപീകരിച്ച മങ്കട മണ്ഡലത്തിലെ പ്രവാസികളുടെ കൂട്ടായ്മയായ ജിദ്ദ മങ്കട സി.എച്ച് സെന്റർ ഫോറത്തിന്റെ പ്രഥമ ഇഫ്താർ സംഗമവും റമദാൻ റിലീഫ് ഉത്ഘാടനവും ജിദ്ദ ഷറഫിയയിലെ  ഇമ്പീരിയൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സാന്ത്വന കേന്ദ്രത്തിന് സഹായമേകാം എന്ന ശീർഷകത്തിൽ നടന്ന സംഗമം ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ജലാൽ തേഞ്ഞിപ്പലം ഉദ്ഘാടനം നിർവഹിച്ചു. സി.എച്ച് സെന്ററിന്റെ പ്രവർത്തനത്തോടൊപ്പം 
കേന്ദ്ര ഗവൺമെന്റിന്റെ പൗരത്വ ഭേദഗതി നിയമത്തിനു എതിരെ പ്രവാസി സമൂഹം ഫാസിസത്തിന് എതിരെ പോരാടാൻ ഒറ്റകെട്ടായി മുമ്പോട്ട് വരണമെന്ന് അദ്ദേഹം ഉണർത്തി.

സംഗമത്തിൽ വടക്കാങ്ങര PMIC ജിദ്ദ ചാപ്റ്റർ ചെയർമാൻ ജാഫർ ഫൈസി റമദാൻ സന്ദേശം നൽകി. മാധ്യമ പ്രവർത്തകൻ ജാഫറലി പാലക്കോട്, ഗദ്ദാഫി, യൂസുഫ് വെള്ളില, നൗഷാദ് വെങ്കിട്ട, അലി മങ്കട, അഫ്‌സൽ നാറാണത്ത്, ഹാരിസ് എൻ കെ എന്നിവർ സംസാരിച്ചു.

മൻസൂർ പെരിഞ്ചിരിയിൽ നിന്ന് ആദ്യ റിലീഫ് ജലാൽ തേഞ്ഞിപ്പലം ഏറ്റുവാങ്ങികൊണ്ട് മങ്കട സി.എച്ച് സെന്ററിനുള്ള റമദാൻ റിലീഫിന് തുടക്കം കുറിച്ചു. പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ട് ഇഫ്താർ സംഗമം ഏറെ ശ്രദ്ധേയമായി. റഹൂഫ് തങ്കയത്തിൽ, റാഫി കടന്നമണ്ണ, അസ്രത്തലി വെള്ളില, മുനീർ പെരിഞ്ചിരി, ഹാരിസ് ബാബു വെള്ളില, കരീം വാരിയത്ത്, ശറഫുദ്ധീൻ അറക്കൽ, ഉസ്മാൻ ഏറുമ്പത്, ഇക്ബാൽ എം വി, ഹൈദർ അലി മാരാത്ത് എന്നിവർ സംഗമത്തിന് നേതൃത്വം നൽകി. 

കുഞ്ഞിമുഹമ്മദ്ദ്  അറക്കൽ അധ്യക്ഷത വഹിച്ച സംഗമത്തിൽ ഷമീം ജൗഹർ  ഖിറാഅത്ത് നിർവഹിച്ചു. മജീദ് മങ്കട സ്വാഗതവും ഖലീൽ വെള്ളില നന്ദിയും പറഞ്ഞു.

 

Tags

Latest News