വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച  വാഹനം മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു

മൂന്നാര്‍-അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് വയസുള്ള കുട്ടിയും ഉള്‍പ്പെടുന്നു. മൂന്നാര്‍ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. പതിമൂന്ന് പേര്‍ക്ക് പരിക്കേറ്റു. തിരുനെല്‍വേലിയിലെ പ്രഷര്‍കുക്കര്‍ കമ്പനിയിലെ ജീവനക്കാരും കുടുംബാംഗങ്ങളുമാണ് അപകടത്തില്‍പ്പെട്ടത്. വളവ് തിരിയുമ്പോള്‍ വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു.

Latest News