Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍  പൂരപ്പാട്ടുമായി മണിയാശാനെത്തി

തൊടുപുഴ-തെരഞ്ഞെടുപ്പ് പ്രചാരണകാലത്തു സിപിഎമ്മിനും ഇടതുമുന്നണിയ്ക്കുമായി പൂരപ്പാട്ട് അവതരിപ്പിക്കുകയാണ് കാലങ്ങളായി മണിയാശാന്റെ ദൗത്യം. അത് കേട്ട് കൈയടിക്കാനും സൈബറിടത്തില്‍ മെഴുകാനും കുട്ടിപോരാളികള്‍ രംഗത്തും വരും. നാടന്‍ പ്രയോഗം, വാമൊഴി വഴക്കം എന്നീ വിശേഷങ്ങളുമായി സീനിയര്‍ നേതാക്കള്‍ പുറമെ നിന്ന് ന്യായീകരിക്കുകയും ചെയ്യും. വിവരമില്ലായ്മ്മ അഹങ്കാരമാക്കി ആഘോഷിക്കുന്ന മണിയാശാനെ വീണ്ടും അഴിച്ചു വിട്ടിരിക്കുകയാണ് സിപിഎം. ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും നിലവിലെ എംപിയുമായ ഡീന്‍ കുര്യാക്കോസിനെ ഷണ്ഡനെന്നാണ് മണിയാശാന്‍ വിശേഷിപ്പിച്ചത്.
ഇടുക്കി തൂക്കുപാലത്ത് അനീഷ് രാജന്‍ അനുസ്മരണ സമ്മേളനത്തിലായിരുന്നു എംഎം മണിയുടെ അധിക്ഷേപ പ്രസംഗം. ഡീന്‍ കുര്യക്കോസ് ഷണ്ഡനാണെന്നും 'ചത്തതിനൊക്കുമെ ജീവിച്ചിരിക്കുന്നു' എന്ന നിലയിലാണെന്നും പൗഡറും പൂശി ഫോട്ടോ എടുത്ത് നാട്ടുകാരെ ഇപ്പോള്‍ ഒലത്താം എന്നു പറഞ്ഞ് വീണ്ടും ഇറങ്ങിയിട്ടുണ്ടെന്നുമായിരുന്നു മണിയുടെ പരിഹാസം. പിജെ കുര്യനെ പെണ്ണുപിടിയാണെന്നും എം.എം മണി വിശേഷിപ്പിച്ചു.തനിക്കെതിരെ എംഎം മണി നടത്തിയത് തെറിയഭിഷേകമാണെന്നും അതൊന്നും നാടന്‍ പ്രയോഗമായി കണക്കാക്കാന്‍ കഴിയില്ലെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
നേരത്തെയും എനിക്കെതിരെ ഇത്തരത്തില്‍ പദപ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ട്. ഇങ്ങനെ പദപ്രയോഗം നടത്താന്‍ ലൈസന്‍സ് കിട്ടിയിട്ടുണ്ടെന്ന തെറ്റിദ്ധാരണയിലാണ് എംഎം മണി. ഇതൊന്നും നാടന്‍പ്രയോഗമായി കരുതാനാവില്ല. തെറിക്കുത്തരം മുറിപ്പത്തല്‍ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കില്‍ എന്റെ ഭാഷാശൈലി അതല്ല. ഇടുക്കി ഇപ്പോള്‍ അനുഭവിക്കുന്ന മുഴുവന്‍ ബുദ്ധിമുട്ടുകള്‍ക്കും കാരണം ഇടതുസര്‍ക്കാരാണെന്നും എംഎം മണി മന്ത്രി ആയിരുന്ന കാലത്താണ് ബഫര്‍ സോണ്‍ ഉത്തരവും നിര്‍മ്മാണ നിരോധനവും കൊണ്ടുവന്നത്. എന്തുകൊണ്ട് അതിനെ എതിര്‍ത്തില്ലെന്ന് എംഎം മണി വ്യക്തമാക്കണം. തെറിയഭിഷേകം നടത്തിയ ശ്രദ്ധ തിരിച്ചുവിടാം എന്നാണ് മണി ആഗ്രഹിക്കുന്നതെങ്കില്‍ നടക്കില്ല' ഡീന്‍ കൂട്ടിച്ചേര്‍ത്തു.

Latest News