കഞ്ചാവ് കേസ്: നാലു പേര്‍ക്ക് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം പിഴയും 

വടകര- കഞ്ചാവ് കേസില്‍ നാലുപേര്‍ക്ക് കഠിന തടവും പിഴയും ശിക്ഷ. കണ്ണൂര്‍ എടചൊവ്വ ഷഗില്‍ നിവാസില്‍ ഷഗില്‍ (39), കണ്ണൂര്‍ ഉളിക്കല്‍ കേയപറമ്പ് ഇല്ലിക്കല്‍ ഇറോയ് (34), കണ്ണൂര്‍ കക്കാട് കോടാലി അത്താഴകുന്ന് ഹാജിറ മന്‍സില്‍ എ നാസര്‍ (50), കാസര്‍കോട് ദേലമ്പാടി വല്‍താജ് ഹൗസില്‍ എം ഇബ്രാഹിം (44) എന്നിവരെയാണ് വടകര എന്‍. ഡി. പി. എസ് കോടതി ജഡ്ജ് വി. പി. എം. സുരേഷ്ബാബു ശിക്ഷിച്ചത്. 

പത്തു വര്‍ഷം വീതം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടി കഠിന തടവ് അനുഭവിക്കണം. 2022 ആഗസ്റ്റ് 31നാണ് കേസിനാസ്പദമായ സംഭവം.  ഷഗിലിന്റെ വീട്ടില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് നടത്തിയ റെയ്ഡില്‍ വീടിന്റെ ഒന്നാം നിലയില്‍ സൂക്ഷിച്ച 60 കിലോ കഞ്ചാവ് പിടികൂടിയ കേസിലാണ് ശിക്ഷ. പ്രോസിക്യൂഷന് വേണ്ടി അഡ്വ. വി. കെ. ജോര്‍ജ് ഹാജരായി.

Latest News