Sorry, you need to enable JavaScript to visit this website.

പതഞ്ജലി' പരസ്യം: രാംദേവ് നേരിട്ട് ഹാജരാകണമെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി- പതഞ്ജലി പരസ്യക്കേസില്‍ ബാബാ രാംദേവിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സുപ്രിം കോടതി. 

ഔഷധഗുണങ്ങളെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിനെതിരെ കോടതി പുറപ്പെടുവിച്ച കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് ഉത്തരവ്. പതഞ്ജലി ആയുര്‍വേദിന്റെ മാനേജിംഗ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണയോടും നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ജസ്റ്റിസുമാരായ ഹിമ കോലി, അഹ്സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കഴിഞ്ഞ ഹിയറിംഗില്‍ പതഞ്ജലിക്കും മാനേജിംഗ് ഡയറക്ടര്‍ക്കും കാരണം കാണിക്കാന്‍ നോട്ടീസ് അയച്ചിരുന്നു. 

രണ്ടാഴ്ച സമയം അനുവദിച്ചിട്ടും അവര്‍ ഇതുവരെ നോട്ടീസിന് മറുപടി നല്‍കിയിട്ടില്ല. ഈ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത് അടുത്ത ഹിയറിംഗില്‍ രാംദേവ്, 'പതഞ്ജലി' എം ഡി എന്നിവര്‍ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്നും ബെഞ്ച് ഉത്തരവിട്ടു.

Latest News