ശംസു പൂക്കോട്ടൂരിനു ജിസാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ആദരം

ജിസാന്‍-കെ.എം.സി.സി ജിസാന്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ടും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സി.സി.ഡബ്ല്യു.എ  മെമ്പറുമായ ശംസു പൂക്കോട്ടൂരിനു ജിസാന്‍ ചേംബാര്‍ ഓഫ് കൊമേഴ്‌സിന്റെ സ്‌നേഹാദരം.

2022-2023 കാലയളവില്‍ ചേംബര്‍ അംഗമായിരിക്കെ ചെയ്ത സുതുത്യര്‍ഹമായ സേവനങ്ങള്‍ പരിഗണിച്ചാണു ആദരം. ജിസാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് മേധാവി അഹ്മദ് ബിന്‍ മുഹമ്മദ് അബു ഹാദിക്ക് വേണ്ടി ശൈഖ് അലി മഖ്ബൂല്‍ അംഗീകാരപത്രം കൈമാറി.

നിയമപരമായും അല്ലാതെയും ജിസാനില്‍ വ്യാപാര രംഗത്ത് നേരിടുന്ന പ്രശ്‌നങ്ങള്‍ ചേംബറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും ചേംബറിനു കീഴില്‍ ജിസാനില്‍ വരുന്ന പുതിയ ബിസിനസ്സ് സാദ്യതകള്‍ നിക്ഷേപകരുടെ അറിവിലെത്തിക്കുന്നതിലും ശംസു പൂക്കോട്ടൂര്‍ നടത്തിയ പരിശ്രങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ ആദരം.

ജിസാന്‍ ചേംബറിനു കീഴില്‍  ബുധനാഴ്ച ഗ്രാന്റ് മില്ലേനിയം ഹോട്ടലില്‍ ജിസാന്‍ അമീര്‍ മുഹമ്മദ് ബിന്‍ നാസിര്‍ ബിന്‍ അബ്ദുല്‍ അസീസ് പങ്കെടുക്കുന്ന ഇഫ്താര്‍ വിരുന്നിലേക്ക് ശംസു പൂക്കോട്ടൂരിനെ ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു.

 

 

Latest News