Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

15 ലക്ഷം വോട്ടര്‍മാരെ സമീപിക്കാന്‍ ഒരുങ്ങി ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി

ജിദ്ദ-ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 15 ലക്ഷം വോട്ടര്‍മാരോട് നേരിട്ട് വോട്ട് അഭ്യര്‍ത്ഥിക്കാന്‍ ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സംഘടന പാര്‍ലമെന്റ് കര്‍മ്മ പദ്ധതി തയ്യാറാക്കി. ഹരിതവിചാരം എന്ന പേരില്‍ സംഘടിപ്പിച്ച സംഘടന പാര്‍ലമെന്റില്‍ ജിദ്ദ കെ.എം.സി.സിയുടെ കീഴ്ഘടകങ്ങളായ ജില്ല, ഏരിയ, മണ്ഡലം,പഞ്ചായത്ത് കമ്മിറ്റികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 600 പ്രതിനിധികളാണ് ഒരു ദിവസം മുഴുവന്‍ നീണ്ട ചര്‍ച്ചയില്‍ പങ്കെടുത്തത്.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിമാരായ കെ.എം.ഷാജിയും ഷാഫി ചാലിയവും വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിച്ചു.

ഇന്ത്യയുടെ വിജയം മതേതരത്വത്തിന്റെ വീണ്ടെടുപ്പിന് എന്ന പ്രമേയം അടിസ്ഥാനമാക്കി നടത്തുന്ന കാമ്പയിനിന്റെ ആദ്യഘട്ടത്തില്‍ ജിദ്ദ കെ.എം.സി. സി യുടെ 25000 ത്തോളം വരുന്ന ആക്ടീവ് മെമ്പര്‍മാര്‍ സ്വന്തം വീട്ടിലെ വോട്ട് ഉറപ്പാക്കാന്‍ ആവശ്യമായ നിര്‍ദേശേങ്ങള്‍ നല്‍കും. അതോടൊപ്പം ഓരോ പ്രവര്‍ത്തകനും അവരവരുടെ ബന്ധുമിത്രാധികളുടെ  വോട്ട് വിളിച്ച് അഭ്യര്‍ത്ഥന നടത്തും.രണ്ടാം ഘട്ടത്തില്‍ ഓരോ പ്രവര്‍ത്തകനും അയല്‍വാസികളായ 10 വീതം കൂടുംബങ്ങളിലെ വോട്ടുകള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കാനുള്ള അഭ്യാര്‍ത്ഥന നടത്തും.അതോടൊപ്പം ജിദ്ദയിലെ ഓരോ പ്രവര്‍ത്തകനും ചുരുങ്ങിയത് പ്രവാസ ലോകത്തുള്ള 10 കുടുംബനാഥന്‍മാരെ നേരില്‍ കണ്ട് അവരുടെ കുടുംബത്തിന്റെ വോട്ടുകള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കണമെന്ന് അഭ്യാര്‍ത്ഥിക്കും. പ്രചാരണത്തിന്റെ ഭാഗമായി ജിദ്ദയിലെ 62 ഏരിയ കമ്മിറ്റികള്‍ തിരഞ്ഞെടുപ്പ് വിളമ്പര സംഗമങ്ങള്‍ സംഘടിപ്പിക്കുകയും, ജില്ല, മണ്ഡലം പഞ്ചായത്ത് കമ്മിറ്റികള്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളും വിശദീകരണ യോഗങ്ങളും സംഘടിപ്പിക്കും പ്രവാസികള്‍ക്കിടയില്‍ വിശദമായ ലഘുലേഖകള്‍ വിതരണം ചെയ്യും.
സോഷ്യല്‍ മീഡിയ പ്രചാരണം ശക്തമാക്കാന്‍ ശില്‍പശാല സംഘടിപ്പിക്കുകയും വിദഗ്ധരുടെ നേതൃത്വത്തില്‍ വാര്‍ റൂം ആരംഭിക്കുകയും ചെയ്യും.

ജിദ്ദയിലെ മുന്നൂറോളം വരുന്ന പഞ്ചായത്ത്കമ്മിറ്റികളുടെ നേതൃത്വത്തില്‍ നാട്ടില്‍ വിപുലമായ പ്രവാസി കുടുംബ സംഗമങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഹരിത വിചാരത്തിന്റെ സമാപന സമ്മേളനത്തില്‍ ജിദ്ദ കെ.എം.സി.സി തിരഞ്ഞെടുപ്പ് പ്രചാരണ ഉദ്ഘാടനം നാഷണല്‍ പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ നിര്‍വഹിച്ചു. പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്ര അധ്യക്ഷത വഹിച്ചു.കെ.എം.ഷാജി മുഖ്യ പ്രഭാഷണം നടത്തി.ഷാഫി ചാലിയം അഹമ്മദ് പാളയാട്ട്, വി പി, മുസ്തഫ,നിസ്സാം മമ്പാട്, വി.പി അബ്ദു റഹ്മാന്‍, സി.കെ.റസാഖ് മാസ്റ്റര്‍, ഇസ്മായീല്‍ മുണ്ടക്കുളം,
ഇസ്ഹാഖ് പൂണ്ടോളി, നാസര്‍ എടവനക്കാട്, നാസര്‍ വെളിയംകോട് പ്രസംഗിച്ചു. എ.കെ.മുഹമ്മദ് ബാവ ലത്തീഫ് മുസ് ലിയാരങ്ങാടി, നാസര്‍ മച്ചിയില്‍, ഹസ്സന്‍ ബത്തേരി ,ഷിഹാബ് താമരക്കുളം, ഷൗക്കത്ത് ഞാറക്കോടന്‍ ജലാല്‍ തേഞ്ഞിപ്പാലം, സാബില്‍ മമ്പാട്, ഹുസൈന്‍ കരിങ്കറ ,സക്കീര്‍ മണ്ണാര്‍ക്കാട്, സുബൈര്‍ വട്ടോളി, അശ്‌റഫ് താഴെക്കോട്,സിറാജ് കണ്ണവം, ലത്തീഫ് വെള്ളമുണ്ട മുംതാസ് ടീച്ചര്‍, ഷമിലടീച്ചര്‍എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

 

 

 

 

Latest News