ആള്‍ക്കൂട്ട കൊലപാതകം; ആറുപ്രതികളെ ഇനിയും കണ്ടെത്താനായില്ല

കാസര്‍കോട്- മിയാപദവ് മദനക്കട്ടയിലെ ആരിഫിനെ (22) ആള്‍ക്കൂട്ടം ചേര്‍ന്ന് കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികളെ ഇനിയും കണ്ടത്താനായില്ല. മൂന്നാഴ്ച മുമ്പ് ആരിഫിനെ മഞ്ചേശ്വരം പോലീസ് മിയാപദവ് ഭാഗത്ത് നിന്ന് കസ്റ്റഡിയിലെടുക്കുകയും പിന്നീട് രാത്രിയോടെ ബന്ധുക്കളുടെ കൂടെ വിട്ടയക്കുകയുമായിരുന്നു.

ആരിഫിനെ കുഞ്ചത്തൂര്‍ ഭാഗത്ത് വിവിധ സ്ഥലങ്ങളില്‍ വെച്ച് ഒമ്പത് പ്രതികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും രാത്രി 12 മണിയോടെ പ്രതികളില്‍ ചിലര്‍ ആരിഫിനെ വീട്ടില്‍ കൊണ്ടു വിടുകയുമായിരുന്നു. പിറ്റേദിവസം മംഗളൂരു  ആസ്പത്രിയില്‍ വെച്ചാണ് ആരിഫ് മരണപ്പെട്ടത്.  മൂന്ന് പ്രതികളെ സംഭവത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടികിട്ടാന്‍ ബാക്കിയുള്ള പ്രതികളില്‍ ചിലര്‍ ബഗളൂരു വിമാനതാവളം വഴി ഗള്‍ഫിലേക്ക് കടന്നെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

Latest News