കണ്ണൂരിലേക്ക് പോകുന്ന  ബസ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

കാസര്‍കോട്-മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന ബസ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കാസര്‍കോട് മധൂര്‍ രാംനഗര്‍ സ്വദേശി ചേതന്‍ കുമാര്‍ (37) ആണ് മരിച്ചത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന മെഹബൂബ് ബസാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
 

Latest News