ബൈക്കും സൈക്കിളും തീവെച്ച് നശിപ്പിച്ച പ്രതിക്ക് തടവും പിഴയും

തലശ്ശേരി- പറമ്പില്‍ അതിക്രമിച്ച് കടന്ന് ബൈക്കും സൈക്കിളും തീയിട്ട് നശിപ്പിച്ച കേസിലെ പ്രതിയെ കോടതി രണ്ട് വര്‍ഷം തടവിനും അര ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കൊളക്കാട് കണിച്ചാറിലെ ചോലിക്കര വീട്ടില്‍ ജിനൂപ് അഗസ്റ്റിനെ(34)യാണ് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 

പേരാവൂര്‍ തെറ്റുവഴിയിലെ കായലോടന്‍ വീട്ടില്‍ ഷാജിയും കുടുംബവും താമസിക്കുന്ന വീടിന്റെ ഷെഡ്ഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന രണ്ട് ബൈക്കുകളും ഒരു സൈക്കിളും തീയിട്ട് നശിപ്പിച്ച കേസിലാണ് ശിക്ഷ. പറമ്പില്‍ അതിക്രമിച്ച് കടന്നതിന് പ്രതിയെ ഒരു മാസം തടവിനും ശിക്ഷിച്ചു. പ്രതി പിഴയടച്ചില്ലെങ്കില്‍ രണ്ട് മാസം അധിക തടവ് അനുഭവിക്കണം. 

കേസിലെ ഒന്നാം സാക്ഷിയായ ഷാജിയോടും ആറാം സാക്ഷിയായ സുരേന്ദ്രനെന്നയാളോടുമുള്ള വെറുപ്പായിരുന്നു തീവെപ്പിന് കാരണമായിരുന്നത.് പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രൊസിക്യൂട്ടര്‍ അഡ്വ. കെ അജിത്ത്കുമാറാണ് ഹാജരായത്. പേരാവൂര്‍ സി. ഐയായിരുന്ന പി. സുകുമാരനായിരുന്നു കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.

Latest News