ലഹരി വേട്ട കേസിലെ മുഖ്യപ്രതിയെ ഇഡി അറസ്റ്റ് ചെയ്തു 

കൊച്ചി- ഇന്ത്യന്‍ മഹാസമുദ്രത്തിലെ ലഹരി വേട്ടയുമായി ബന്ധപ്പെട്ട മുഖ്യപ്രതിയെ അറസ്റ്റ് ചെയ്ത് ഇഡി. തമിഴ്‌നാട് സ്വദേശിയായ ജോണ്‍ പോള്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കലൂര്‍ പിഎംഎല്‍എ കോടതി ഏപ്രില്‍ രണ്ട് വരെ റിമാന്‍ഡ് ചെയ്തു.
ലഹരിക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി തുടര്‍ച്ചയായി സമന്‍സ് നല്‍കിയെങ്കിലും ജോണ്‍ പോള്‍ പ്രതികരിച്ചിരുന്നില്ല. തുടര്‍ന്ന് പിഎംഎല്‍എ പ്രത്യേക കോടതി പുറപ്പെടുവിച്ച വാറണ്ട് പ്രകാരമാണ് പ്രതിയെ ഇ.ഡി അറസ്റ്റ് ചെയ്തത്. എല്‍ടിടിഇക്ക് പണം കണ്ടെത്താന്‍ പ്രധാന പ്രതികള്‍ക്കൊപ്പം ജോണ്‍ പോള്‍ പ്രവര്‍ത്തിച്ചതായി ഇഡി വ്യക്തമാക്കുന്നു. ആയുധക്കടത്തിനും മയക്ക്മരുന്ന് കടത്തിനും ഗൂഡാലോചനയില്‍ പങ്കാളിയായെന്നും ആക്ഷേപമുണ്ട്. ആയുധകടത്തിലൂടെ പ്രതികള്‍ നേടിയ കള്ളപണം നേരത്തെ ഇ.ഡി കണ്ടെത്തി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 2021 മാര്‍ച്ച് മാസത്തില്‍ അഞ്ച് എ.കെ 47 തോക്കുകളും 1000 വെടിയുണ്ടകളും 300 കിലോഗ്രാം ഹെറോയിനും സഹിതം 3 ബോട്ടുകള്‍ മിനിക്കോയ് ദ്വീപ് ഭാഗത്ത് നിന്നും കോസ്റ്റ്ഗാര്‍ഡും നാവികസേനയും ചേര്‍ന്നു പിടിച്ചെടുത്തതാണ് കേസ്ഇതിനിടെ ഇന്ത്യന്‍ മഹാസമുദ്രം വഴിയുള്ള ലഹരിക്കടത്തില്‍ പ്രതികളുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. മൂന്നര കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്. പ്രതികള്‍ തമിഴ് വംശജരായ ശ്രീലങ്കന്‍ പൗരന്‍മാരാണ്.

Latest News