Sorry, you need to enable JavaScript to visit this website.

ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

ഇടുക്കി- ഇടുക്കി മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗിയുമായി പാലായ്ക്ക് പോയ ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന കട്ടപ്പന ചപ്പാത്ത് മരുതുംപേട്ട പുത്തന്‍പുരയ്ക്കല്‍ പി. കെ. തങ്കപ്പനാണ് (78) മരിച്ചത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന പുളിക്കാനം സ്വദേശി സുരേഷ് (53), ചോറ്റുപാറ സ്വദേശി അഭിരാം സാബു (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറക്കുളം കുരുതിക്കളത്ത് കിണര്‍ വളവില്‍ ഞായറാഴ്ച വൈകിട്ട് മൂന്നരയ്ക്കായിരുന്നു അപകടം. കുരുതിക്കളത്തിന് സമീപം നിയന്ത്രണംവിട്ട ആംബുലന്‍സ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. 

ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തങ്കപ്പനെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴിയാണ് അപകടം. 

സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പില്‍. മരിച്ച തങ്കപ്പന്റെ ഭാര്യ ശാന്തമ്മ. മക്കള്‍: സിന്ധു, സുരേഷ്, സന്ധ്യ. മരുമക്കള്‍: സുരേഷ്, നദാഷ, സാബു.

Latest News