Sorry, you need to enable JavaScript to visit this website.

ജോര്‍ജ് ഈഡന്റെ മകനെ ഓര്‍ത്ത്  വിഷമിക്കേണ്ടെന്ന് ഹൈബി ഈഡന്‍

കൊച്ചി-ജോര്‍ജ് ഈഡന്റെ മകന്‍ എന്നാണ് ബിജെപിയിലേക്ക് പോകുന്നതെന്ന് ഓര്‍ത്ത് വിഷമിക്കേണ്ടെന്ന് എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍. എ.കെ ആന്റണിയുടെ മകനും കരുണാകരന്റെ മകളും ബിജെപിയിലേക്ക് പോയി. ഇനി എപ്പോഴാണ് ജോര്‍ജ് ഈഡന്റെ മകന്‍ ബിജെപിയിലേക്ക് പോകുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് കഴിഞ്ഞ ദിവസം ചോദിക്കുന്നത് കേട്ടു.
ഹൈബി എന്നാണ് ബിജെപിയിലേക്ക് പോകുന്നതെന്ന് രാജീവ് കാത്തിരിക്കേണ്ട കാര്യമില്ലെന്നും കാരണം എന്റെ അച്ഛന്റെ പേര് ജോര്‍ജ് ഈഡന്‍ എന്നാണെന്ന് ഉറപ്പിച്ചു പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.ആര്‍എസ്എസ്-സംഘപരിവാര്‍ വര്‍ഗീയ ശക്തികള്‍ക്കെതിരെ 4000 കിലോമീറ്റര്‍ നടന്ന രാഹുല്‍ ഗാന്ധിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമാണ് രാജ്യത്ത് വര്‍ഗീയ വിരുദ്ധ നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

Latest News