ജീപ്പും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു 

ഇടുക്കി- ജീപ്പും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. തങ്കമണി പറപ്പള്ളില്‍ മനോജിന്റെ മകന്‍ അമല്‍ (17) ആണ് മരിച്ചത്. തങ്കമണി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്. 

തങ്കമണി ടൗണിലാണ് അപകടമുണ്ടായത്. അമലും സുഹൃത്ത് നെല്ലിപ്പാറ പാലക്കുഴയില്‍ ധനേഷും (17) സഞ്ചരിച്ച ബൈക്ക് എതിരേ വന്ന  ജീപ്പിലിടിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ അമലിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചങ്കിലും ഞായറാഴ്ച പുലര്‍ച്ചെ മരിച്ചു. പരുക്കേറ്റ ധനേഷ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.  

സോണിയയാണ് അമലിന്റെ മാതാവ്. സഹോദരങ്ങള്‍: മരിയ, അലോണ. സംസ്‌കാരം തിങ്കളാഴ്ച.

Latest News