വെള്ളിയാഴ്ചത്തെ തെരഞ്ഞെടുപ്പ് മാറ്റണം: കേരള മുസ്‌ലിം ജമാഅത്ത്

കോഴിക്കോട്- കേരളത്തില്‍ ഏപ്രില്‍ 26ന്  വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുന:പരിശോധിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ആവശ്യപ്പെട്ടു. 

ജുമുഅ ദിവസത്തെ  വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് ചുമതലയുള്ള മുസ്ലിം ഉദ്യോഗസ്ഥര്‍ക്കും  വോട്ടര്‍മാര്‍ക്കും വലിയ പ്രയാസം സൃഷ്ടിക്കും. പോളിംഗ് എജന്റുമാരായ വിശ്വാസികള്‍ക്കും അസൗകര്യമുണ്ടാക്കുന്നതാണ്.

രാജ്യത്തിന്റെ ഉത്സവമായ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണം. ഇക്കാര്യത്തില്‍  തെരഞ്ഞെടുപ്പ് കമ്മിഷന്‍ അടിയന്തരമായി ഇടപെടണമെന്നും കേരള മുസ്‌ലിം ജമാഅത്ത് ആവശ്യപ്പെട്ടു.

ഓണ്‍ലൈനില്‍ ചേര്‍ന്ന കാബിനറ്റ് മീറ്റിംഗില്‍ കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, വണ്ടൂര്‍ അബ്ദുല്‍റഹ്‌മാന്‍ ഫൈസി, എന്‍. അലി അബ്ദുല്ല, മജീദ് കക്കാട്, സി പി സൈതലവി മാസ്റ്റര്‍ സംബന്ധിച്ചു.

Latest News