തിരുവനന്തപുരം സ്വദേശി സംഗമം സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

ജി​ദ്ദ- തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സം​ഗ​മം (ടി.​എ​സ്.​എ​സ്) ഇ​ഫ്താ​ർ സംഗമം സംഘടിപ്പിച്ചു. ശ​റ​ഫി​യ കറം ജിദ്ദ ഹോട്ടലിൽ ന​ട​ന്ന ഇഫ്താര്‍ മീറ്റ്  ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 


ജി​ദ്ദ​യി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക സംഘടനാ പ്രവര്‍ത്തകരുടേയും തിരുവനന്തപുരം നിവാസികളുടേയും സാ​ന്നി​ധ്യം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ ചടങ്ങില്‍ ജിദ്ദ കിംഗ് അബ്ദുൾ അസീസ് യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ ഡോ. ഫയാസ് ഖാൻ 'വേൾഡ് സ്ലീപ്‌ ഡേ' യോടനുബന്ധിച്ച് "ഉറക്ക കുറവ്മൂലം മനുഷ്യരിൽ ഉണ്ടാവുന്ന ആരോഗ്യ പ്രശനങ്ങളെ" കുറിച്ചു സംസാരിച്ചു. 


ഓൾ കേരള ഇന്റർ സ്കൂൾ ചെസ്സ് ചാമ്പ്യാൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി സ്റ്റേറ്റ് ചാമ്പ്യാനായ ടി.എസ്.എസ് അംഗം റാഫി ബീമാപള്ളി യുടെ മകന്‍ ഹാഫിസ് റഹ്മാനെ ചടങ്ങില്‍ ആദരിച്ചു.
കഴിഞ്ഞ ദിവസം മരണമടഞ്ഞ ഹാജ ഹുസൈന്‍ (കൊടപ്പനമൂട്), ഷൌക്കത്ത് അലി (പൂന്തുറ), മുഹമ്മദ്‌ സിനാൻ (വേങ്ങര) എന്നിവര്‍ക്ക് വേണ്ടി മയ്യത്ത് നമസ്ക്കാരവും നടന്നു.


പ്ര​സി​ഡ​ന്റ് തരുൺ രത്‌നാകരൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ചടങ്ങില്‍ കൃഷ്ണ മൂര്‍ത്തി സ്വാഗതവും ഷാഹിൻ ഷാജഹാൻ ന​ന്ദിയും പ​റ​ഞ്ഞു. ഇഫ്ത്താര്‍സംഗമത്തിന് എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍  നേ​തൃ​ത്വം ന​ൽ​കി.

Tags

Latest News