മലയാളി യുവാവ് സിങ്കപ്പൂരില്‍ അപകടത്തില്‍ മരിച്ചു

കോതമംഗലം-  സിങ്കപ്പൂരില്‍ ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. നെല്ലിമറ്റം കീപ്പുറത്ത് മീരാന്‍ കുഞ്ഞ്, ഖദീജ ദമ്പതികളുടെ മകന്‍ ഷാനവാസ് (42) ആണ് മരിച്ചത്. മൃതദേഹം  ഞായറാഴ്ച രാത്രി 10.30ന്  നെടുമ്പാശ്ശേരിയിലെത്തിച്ച്  തിങ്കളാഴ്ച പുലര്‍ച്ചെ  രണ്ടു മണിയോടെ നെല്ലിമറ്റം ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും. മുവ്വാറ്റുപുഴ കാലാമ്പൂര്‍ എടത്താക്കര   മൊയ്തുവിന്റെ മകള്‍ റുഖിയയാണ് ഭാര്യ. മക്കള്‍. അഫ്‌നാന്‍, അഫ്രിന്‍.  സഹോദരിമാര്‍: ഷെജീന, സെമീന. സഹോദരി ഭര്‍ത്താക്കന്മാര്‍:
ഷാജി (മെഡിക്കല്‍ സ്റ്റോര്‍, സബ് സ്റ്റേഷന്‍ പടി, കോതമംഗലം), ഷമീര്‍ പാറപ്പാട്ട് (ജനറല്‍ സെക്രട്ടറി, നെല്ലിക്കുഴി പഞ്ചായത്ത് മുസ്ലിം ലീഗ്) എന്നിവര്‍.

Latest News