വെള്ളിയാഴ്ചയിലെ ഇലക്ഷന്‍ മാറ്റി വെക്കണം: എസ്. കെ. എസ്. എസ്. എഫ്

കോഴിക്കോട്- മുസ്‌ലിം ജീവനക്കാര്‍ക്കും ബൂത്ത് ഏജന്റ്മാര്‍ക്കും ജുമുഅ പ്രാര്‍ഥനക്ക് തടസ്സമാകുമെന്നതിനാല്‍ ഏപ്രില്‍ 26ന് നടത്താന്‍ നിശ്ചയിച്ച തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കണമെന്ന് എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ഇലക്ഷന്‍ കമ്മീഷനോട് ആവശ്യപ്പെട്ടു.

പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. അയ്യൂബ് മുട്ടില്‍, സയ്യിദ് ഫഖ്റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തള്ളി, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി, അന്‍വര്‍ മുഹിയദ്ധീന്‍ ഹുദവി, അബ്ദുറഷീദലി ശിഹാബ് തങ്ങള്‍, ആഷിഖ് കുഴിപ്പുറം, ശമീര്‍ ഫൈസി ഒടമല, അഷ്‌കര്‍ അലി കരിമ്പ, അബ്ദുല്‍ ഖാദര്‍ ഹുദവി എറണാകുളം, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, എ. എം സുധീര്‍ മുസ്ലിയാര്‍ ആലപ്പുഴ, സി. ടി. ജലീല്‍ മാസ്റ്റര്‍ പട്ടര്‍കുളം, അനീസ് ഫൈസി മാവണ്ടിയൂര്‍, റഷീദ് ഫൈസി വെള്ളായിക്കോട്, ഇസ്മയില്‍ യമാനി കര്‍ണാടക, നസീര്‍ മൂരിയാട്, മുഹിയദ്ധീന്‍ കുട്ടി യമാനി, അലി അക്ബര്‍ മുക്കം, നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ, അബ്ദുല്‍ സത്താര്‍ ദാരിമി തിരുവത്ര, ഫാറൂഖ് ഫൈസി മണിമൂളി, ഡോ. അബ്ദുല്‍ ഖയ്യൂം കടമ്പോട്, ഷാഫി മാസ്റ്റര്‍ ആട്ടീരി, അന്‍വര്‍ സാദിഖ് ഫൈസി മണ്ണാര്‍ക്കാട്, ശമീര്‍ ഫൈസി കോട്ടോപ്പാടം, മുഹമ്മദ് സ്വാലിഹ് ഇടുക്കി, മുഹമ്മദലി മുസ്ലിയാര്‍ കൊല്ലം, അസ്ലം ഫൈസി ബംഗ്ലുരു എന്നിവര്‍ പങ്കെടുത്തു.

ജനറല്‍ സെക്രട്ടറി ഒ. പി. അഷ്റഫ് കുറ്റിക്കടവ് സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി ബഷീര്‍ അസ്അദി നമ്പ്രം നന്ദിയും പറഞ്ഞു.

Latest News