Sorry, you need to enable JavaScript to visit this website.

യുവാവ് പുഴയില്‍ വീണു മരിച്ചു 

വടകര- അഴിയൂര്‍ മോന്താലിന് സമീപം കക്കടവ് ഭാഗത്തെ പുഴയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. മാഹി റെയില്‍വേ സ്റ്റേഷന് സമീപം
കനോത്ത് മീത്തല്‍ ഷിബില്‍ രാജാ(36) ണ് മരിച്ചത്. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനാണ്.

ഭാര്യ: അനുപമ, മകള്‍: അന്‍വിത. അച്ഛന്‍: ദേവരാജ്. അമ്മ: ഷീബ (സിക്രട്ടറി, അഴിയൂര്‍ സര്‍വ്വീസ് സഹകരണ: ബാങ്ക്). സഹോദരി: ജിഷ്ണ.

മാഹി ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

Latest News