ജറുസലം- അതിരൂക്ഷമായ ഭക്ഷ്യക്ഷാമം നേരിടുന്ന ഗാസയിലേക്ക് അരിയും ധാന്യങ്ങളും
അടക്കം ഭക്ഷ്യവസ്തുക്കളുമായുള്ള കപ്പല്‍ ഗാസയിലേക്ക്. ഗാസ വെടിനിര്‍ത്തലിനുള്ള ഹമാസിന്റെ പുതിയ നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കിലും സമാധാന ചര്‍ച്ചയ്ക്കു ഖത്തറിലേക്കു പ്രതിനിധിയെ അയയ്ക്കുമെന്ന് ഇസ്രായില്‍ വ്യക്തമാക്കി.
സ്പാനിഷ് സന്നദ്ധ സംഘടനയായ ഓപ്പണ്‍ ആംസിന്റെ കപ്പലില്‍ 200 ടണ്‍ ഭക്ഷണവുമായി സൈപ്രസില്‍ നിന്നാണ് പുറപ്പെട്ടത് ഗാസാതീരത്തു നിര്‍മിച്ച താല്‍ കാലിക തുറമുഖത്ത് എത്തിച്ചേര്‍ന്നു.
യുഎഇയുടെ ധനസഹായത്തോടെയുഎസ് സന്നദ്ധ സംഘടനയായ വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍ ആണ് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചത്.12 ലക്ഷം ഫലസ്തീന്‍ നിവാസികള്‍ തിങ്ങിനിറഞ്ഞ തെക്കന്‍ ഗാസയിലെ റഫ പട്ടണം ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കിയതായി പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു.