നമ്മള്‍ ചാവക്കാട്ടുകാര്‍ സൗദി ചാപ്റ്റര്‍ ഭാരവാഹികള്‍

റിയാദ്- നമ്മള്‍ ചാവക്കാട്ടുകാര്‍ ഒരാഗോള സൗഹൃദ കൂട്ട് സൗദി ചാപ്റ്റര്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. റിയാദ് അസീസിയയിലെ 47 സ്‌പൈസസ് ഇന്ത്യന്‍ കുഷ്യന്‍ റെസ്റ്റോറന്റില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ ഷാഹിദ് അറക്കല്‍ (പ്രസിഡന്റ്), ആരിഫ് വൈശ്യംവീട്ടില്‍ (ജനറല്‍ സെക്രട്ടറി), സയ്യിദ് ജാഫര്‍ തങ്ങള്‍ (ട്രഷറര്‍), ഷാജഹാന്‍ ചാവക്കാട് (ഗ്ലോബല്‍ കണ്‍വീനര്‍) എന്നിവരെയാണ് പ്രധാന ഭാരവാഹികളായി തെരഞ്ഞടുത്തത്.
അബ്ദുന്നാസര്‍, സാലു കണ്ണാട്ട്  (കോര്‍ഡിനേറ്റേര്‍സ്), സത്താര്‍ എ ടി പാലയൂര്‍, ഫെര്‍മിസ്  മടത്തൊടിയില്‍ (വൈസ് പ്രസിഡണ്ടുമാര്‍), സുബൈര്‍ കെ പി, മുഹമ്മദ് സാലിഹ് (ജോയിന്റ് സെക്രട്ടറി), ശഫീഖ് അലി,  പ്രകാശന്‍ ഇ ആര്‍ (ജോയിന്റ് ട്രഷറര്‍), യൂനസ് പടുങ്ങല്‍ (കണ്‍വീനര്‍ ആര്‍ട്‌സ് & കള്‍ച്ചര്‍), സിറാജുദ്ദീന്‍ ഓവുങ്ങല്‍ (കണ്‍വീനര്‍ ജീവകാരുണ്യം), ഫുവാദ് മുഹമ്മദ് (മീഡിയ കോര്‍ഡിനേറ്റര്‍), നാദിര്‍ഷ എ ടി (ജോയിന്റ് കണ്‍വീനര്‍ ആര്‍ട്‌സ് & കള്‍ച്ചര്‍), അയൂബ് മുഹമ്മദ് (ജോയിന്റ് കണ്‍വീനര്‍ ജീവ കാരുണ്യം), ഷെഫീര്‍ പി എ (ജോയിന്റ് മീഡിയ കോര്‍ഡിനേറ്റര്‍). സുരേഷ് വലിയ പറമ്പില്‍, ഫാറൂഖ് പൊക്കുളങ്ങര, നസീര്‍ എ എം, ഫായിസ് ബീരാന്‍ പൂത്താട്ടില്‍, മുഹമ്മദ് ഇക്ബാല്‍, ഹക്കീം മാളിയേക്കല്‍, ഷാജഹാന്‍ വലിയകത്ത്, റിന്‍ഷാദ് അബ്ദുല്ല, ഫിറോസ് പിവി, മിഥുന്‍ കരുമത്തില്‍ (എക്‌സിക്യുട്ടീവ് മെമ്പര്‍മാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
ഗ്ലോബല്‍ പ്രവര്‍ത്തനങ്ങള്‍ ഷാജഹാന്‍ ചാവക്കാടും 2024 സംഘടനാ റോഡ് മേപ്  ആരിഫ് വൈശ്യംവീട്ടിലും അവതരിപ്പിച്ചു. ഷാഹിദ് അറക്കല്‍ അധ്യക്ഷത വഹിച്ചു. സിറാജുദ്ധീന്‍ ഓവുങ്ങല്‍ സ്വാഗതവും സയ്യിദ് ജാഫര്‍ തങ്ങള്‍ നന്ദിയും പറഞ്ഞു.

Tags

Latest News