Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തന്റേടം ഉള്ള സ്ത്രീ സമൂഹം സൃഷ്ടിക്കപ്പെടണം-എ.എം സെറീന

റിയാദ് - അപരഗൃഹത്തിനായി വാര്‍ത്തെടുക്കപ്പെടുന്നവളാണ് ഇന്നും സ്ത്രീകള്‍. അപര ഗൃഹത്തിലേക്ക് പോകേണ്ടവളെന്നും അപര ഗൃഹത്തില്‍ നിന്നും വന്നവളെന്നും എവിടെയും അവള്‍ അന്യവത്കരിക്കപ്പെടുന്നു. അതിനൊരു മാറ്റം വരുത്താനുള്ള ബോധപൂര്‍വ്വമായ ഇടപെടല്‍ വീട്ടകങ്ങളില്‍ ഉണ്ടായാല്‍ മാത്രമേ സ്ത്രീകള്‍ക്കും തന്റേതായ ഒരിടം സാധ്യമാകൂ എന്ന് എഴുത്തുകാരി എഎം സെറീന റിയാദില്‍ പറഞ്ഞു.  
ലോക വനിതാ ദിനത്തോടനുബന്ധിച്ച് കേളി കുടുംബവേദി റിയാദില്‍ സംഘടിപ്പിച്ച 'ജ്വാല 2024' അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. പരിപാടിയോടാനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ് അധ്യക്ഷത വഹിച്ചു. ജ്വാല അവാര്‍ഡ് ജേതാവായ സബീന എം സാലി, കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, എഴുത്തുകാരി നിഖില സമീര്‍ എന്നിവര്‍ സംസാരിച്ചു. കുടുംബവേദി സെക്രട്ടറി സീബാ കൂവോട് സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ സജീന. വി.  എസ് നന്ദിയും പറഞ്ഞു.  
വനിതാ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികളാണ് കേളി കുടുംബവേദി ഒരുക്കിയത്. വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച പ്രവാസി വനിതകളില്‍ നിന്നും തിരഞ്ഞെടുത്തവര്‍ക്ക് കഴിഞ്ഞ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ ജ്വാല അവാര്‍ഡിന് ഇത്തവണ തിരഞ്ഞെടുത്തത്  പ്രശസ്ത എഴുത്തുകാരി സബീന എം സാലിയെയാണ്. കേളി കുടുംബവേദി സെക്രട്ടറി സീബ കൂവോട്  ജ്വാല അവാര്‍ഡും പ്രശസ്തി പത്രവും  സബീന എം.സാലിക്ക് സമ്മാനിച്ചു.  കേളി കുടുംബവേദി കലാ അക്കാദമി ചിത്രകലാ അധ്യാപിക വിജില ബിജു,  നൃത്താധ്യാപികമാരായ നേഹ പുഷ്പരാജ്, ഹെന പുഷ്പരാജ് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.  
കുട്ടികള്‍ക്കായി ജ്വാല ചിത്ര രചനാ   കളറിംഗ് മത്സരങ്ങള്‍, കേളി കുടുംബവേദിയിലെ അംഗങ്ങള്‍ അവതരിപ്പിച്ച സ്‌കിറ്റ്, ഒപ്പന, സെമി ക്ലാസിക്കല്‍  സിനിമാറ്റിക് ഡാന്‍സുകളും പാട്ടുകളും, റിയാദിലെ വിവിധ നൃത്ത വിദ്യാലയങ്ങളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും അവതരിപ്പിച്ച നൃത്തരൂപങ്ങളും അരങ്ങേറി. ആസ്വാദകര്‍ക്കായി സംഗീത സായാഹ്നവും ഒരുക്കിയിരുന്നു.  
സിനിമാ ആസ്വാദനവും, നിരൂപണവും ലക്ഷ്യമാക്കി  കേളി കുടുംബവേദി ആരംഭിക്കുന്ന 'സിനിമാ കൊട്ടക' എന്ന സിനിമ വേദിയുടെ  പ്രഖ്യാപനവും ലോഗോ പ്രകാശനവും നടന്നു. വനിതാ സംബന്ധിയായ വിഷയങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ സിനിമകള്‍, വനിതാ പ്രവര്‍ത്തകരുടെ സൃഷ്ടികള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് മികച്ച സിനിമകള്‍ പ്രദര്‍ശിപ്പിക്കുകയും അതില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്യുക എന്നതാണ്  സിനിമാ കൊട്ടക കൊണ്ട് ഉദ്ദേശിക്കുന്നത്. വനിതകളുടെ നേതൃത്വത്തില്‍ റിയാദിലെ ആദ്യ സിനിമ വേദിയാണ് സിനിമ കൊട്ടക. 
സ്‌പോണ്‍സര്‍മാരായ സോനാ ജ്വല്ലറി, കുദു ഫാസ്റ്റ് ഫുഡ്, സിറ്റി ഫ്‌ലവര്‍, അല്‍യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എന്നിവര്‍ക്കും പരിപാടി അവതരിപ്പിച്ചവര്‍ക്കും, ചിത്ര രചനാ വിജയികള്‍ക്കും, നൃത്ത വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കും മെമെന്റോയും സമ്മാനങ്ങളും വിതരണം ചെയ്തു. നേഹ പുഷ്പരാജ്, ഷഹീബ എന്നിവര്‍ അവതാരകരായി. 
പരിപാടിക്ക് ശ്രീഷ സുകേഷ്, ഗീത ജയരാജ്, സന്ധ്യ രാജ്, ഷിനി നസീര്‍,  വിജില ബിജു, നീന നാദിര്‍ഷാ, ദീപ ജയകുമാര്‍, വിദ്യ. ജി. പി, സിജിന്‍ കുവള്ളൂര്‍, സുകേഷ് കുമാര്‍, ജയരാജ്, സീന സെബിന്‍, ജയകുമാര്‍ പുഴക്കല്‍, ഷെബി അബ്ദുസലാം, ധനീഷ്, സോവിന, അമൃത, സിനുഷ  രജിഷ നിസ്സാം, ശരണ്യ, ജിജിത രജീഷ്, നീതു രാകേഷ്, ലക്ഷ്മി പ്രിയ, ശ്രീവിദ്യ മധു,  നിധില റിനീഷ്, അന്‍സിയ സമീര്‍ എന്നിവര്‍  നേതൃത്വം നല്‍കി.

Tags

Latest News