അൽ ഹസ്സ- തിരുവനന്തപ്പുരം ആറ്റിങ്ങൾ വെല്ലൂർകോണം സ്വദേശി സുരേഷ് (53) അൽ ഹസ്സയിലെ ഷുക്കൈക്കിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മുപ്പത് വര്‍ഷമായി അൽ ഹസ്സയിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു.
ഭാര്യയും 16 ഉം, 18 ഉം പ്രായമുള്ള രണ്ട് മക്കളുമുള്ള കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്നു സുരേഷ്.
അൽ ഹസ്സ സൗദ് ബിൻ ജലവി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കും. ഇതിനായി അൽ ഹസ്സ ഒ.ഐ.സി.സി ജീവകാരുണ്യ വിഭാഗം കൺവീനർ പ്രസാദ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തിൽ അൽ ഹസ്സയിലെ സാമൂഹ്യ പ്രവർത്തകർ രംഗത്തുണ്ട്.
സുരേഷിൻ്റെ നിര്യാണത്തിൽ ഒ.ഐ.സി.സി അൽ ഹസ്സ ഏരിയ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.