Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പെ​ട്രോ​ളി​ന്‍റെ​യും  ഡീ​സ​ലി​ന്‍റെ​യും വി​ല കു​റ​ച്ചു; പു​തു​ക്കി​യ വി​ല നാ​ളെ രാ​വി​ലെ ആ​റു മു​ത​ല്‍ പ്രാ​ബ​ല്യ​ത്തില്‍

ന്യൂ​ഡ​ൽ​ഹി-  രാ​ജ്യ​ത്ത് പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല കു​റ​ച്ചു. പെ​ട്രോ​ളി​നും ഡീ​സ​ലി​നും ലി​റ്റ​റി​ന് ര​ണ്ടു രൂ​പ വീ​ത​മാ​ണ് കു​റ​ച്ച​ത്. പു​തു​ക്കി​യ വി​ല നാ​ളെ രാ​വി​ലെ ആ​റു മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ലാ​കും.
പെ​ട്രോ​ളി​നും ഡീ​സ​ലി​നും നേ​ര​ത്തെ​യും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വി​ല കു​റ​ച്ചി​രു​ന്നു. അ​തി​ന് അ​നു​സ​രി​ച്ച് സം​സ്ഥാ​ന​ങ്ങ​ളും നി​കു​തി​യി​ല്‍ ഇ​ള​വ് ന​ല്‍​കി വി​ല കു​റ​യ്ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. നേ​ര​ത്തെ ക​ര്‍​ണാ​ട​ക ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ള്‍ ഇ​ന്ധ​ന നി​കു​തി​യി​ല്‍ ഇ​ള​വ് വ​രു​ത്തി​യി​രു​ന്നെ​ങ്കി​ലും കേ​ര​ളം കു​റ​ച്ചി​രു​ന്നി​ല്ല. ഡ​ൽ​ഹി​യി​ൽ നി​ല​വി​ല്‍ ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 96 രൂ​പ​യാ​ണ് വി​ല. ര​ണ്ടു രൂ​പ കു​റ​യു​ന്ന​തോ​ടെ ഇ​ത് 94 രൂ​പ​യാ​കും. രാ​ജ്യ​ത്തെ വി​ല​ക്ക​യ​റ്റം പ്ര​തി​പ​ക്ഷം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​മാ​യി ഏ​റ്റെ​ടു​ക്കാ​നി​രി​ക്കെ​യാ​ണ് പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല​കു​റ​ച്ചു​കൊ​ണ്ടു​ള്ള തീ​രു​മാ​നം പു​റ​ത്തു​വ​രു​ന്ന​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ആ​ഴ്ച​ക​ൾ മാ​ത്രം ശേ​ഷി​ക്കേ​യാ​ണ് ഇ​ന്ധ​ന​വി​ല കു​റ​ച്ചു​കൊ​ണ്ടു​ള്ള പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

Tags

Latest News