മദീന- കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ മദീന സന്ദര്‍ശനം നടത്തി. മസ്ജിദുന്നബവിയിലെത്തി റൗദയിലും മസ്ജിദുല്‍ ഖുബായിലും അദ്ദേഹം നമസ്‌കരിച്ചു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ഖബര്‍ സിയാറത്ത് ചെയ്തു.
മദീനയിലെ തയ്യിബ കൊട്ടാരത്തില്‍ കിരീടാവകാശി പണ്ഡിതരെയും സ്വദേശികളെയും സ്വീകരിച്ചു. എല്ലാവര്‍ക്കും അദ്ദേഹം ചടങ്ങ് പ്രകാരം സലാം പറഞ്ഞു.
ബുധനാഴ്ചയാണ് അദ്ദേഹം മദീനയിലെത്തിയത്. മദീന പ്രിന്‍സ് മുഹമ്മദ് വിമാനത്താവളത്തില്‍ മദീന ഗവര്‍ണര്‍ പ്രിന്‍സ് സല്‍മാന്‍ ബിന്‍ സുല്‍ത്താന്‍, ഡെപ്യൂട്ടി ഗവര്‍ണര്‍ പ്രിന്‍സ് സൗദ് ബിന്‍ ഖാലിദ് എന്നിവരാണ് കിരീടാവകാശിയെ സ്വീകരിച്ചത്.