Sorry, you need to enable JavaScript to visit this website.

ഷാജിയുടെ ആത്മഹത്യക്ക് കാരണം  എസ്.എഫ്.ഐ- കെ.സുധാകരന്‍ 

കണ്ണൂര്‍- കേരള സര്‍വകലാശാല കലേത്സവത്തില്‍ കോഴ ആരോപണം ഉയര്‍ന്നതിനു പിന്നാലെ ആത്മഹത്യ ചെയ്ത കണ്ണൂര്‍ സ്വദേശി പി.എന്‍ ഷാജിയുടെ മരണത്തിനു കാരണക്കാര്‍ എസ്എഫ്ഐ ആണെന്ന് കെപിസിസി പ്രസിഡന്റും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെസുധാകരന്‍.യൂണിവേഴ്സിറ്റി കലോത്സവത്തില്‍ അവര്‍ പറഞ്ഞ ആളുകള്‍ക്ക് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇദ്ദേഹം അതു നിഷേധിച്ചുവെന്നാണ് പറയുന്നത്.
എസ്എഫ്ഐ ആവശ്യപ്പെട്ട ആളുകള്‍ക്ക് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നല്‍കാത്തതിന് അവര്‍ ഉണ്ടാക്കിയ പരാതിയാണ് ഷാജിയുടെ മരണത്തിന് കാരണമെന്ന് സുധാകരന്‍ പറഞ്ഞു. ഷാജിയുടെ കണ്ണൂരിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷമാണ് സുധാകരന്റെ ആരോപണം.ഞാന്‍ ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന അധ്യാപകരെ വിളിച്ചു. ഒരു കുറ്റവും ചെയ്തിട്ടില്ല എന്നു മാത്രമല്ല, നിഷ്പക്ഷമായി പെരുമാറുന്നയാളാണ് ഷാജിയെന്ന് അവരും പറഞ്ഞു.
എസ്എഫ്ഐ നേതാക്കള്‍ ചില മത്സരാര്‍ത്ഥികള്‍ക്ക് സമ്മാനം നല്‍കണമെന്ന് നിരന്തമായി ഫോണില്‍ വിളിച്ച് സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി അദ്ദേഹത്തിന്റെ വീട്ടുകാരും ആരോപിക്കുന്നു. ഇതിന് വഴങ്ങാതിരുന്നപ്പോഴാണ് അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കിയതെന്നുമാണ് കുടുംബം ആരോപിക്കുന്നത്.

Latest News