ജിദ്ദ- സ്‌പോര്‍ട്ടിങ് പാരെന്റ്‌സ് ലീഗ് സീസണ്‍ 9 ല്‍ നിലവിലുള്ള ജേതാക്കളായ ഫ്രഞ്ച് ബേക്കറി എഫ്സിയെ ടൈ ബ്രേക്കറില്‍ നാലിനെതിരെ അഞ്ചു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ബുഷിയ എഫ്സി ജേതാക്കളായി. സാധാരണ സമയത്തും, എക്‌സ്ട്രാ ടൈമിലും രണ്ടു ഗോളുകള്‍ വീതം നേടി സമനിലയിലായതിനാലാണ് ടൈ ബ്രേക്കറില്‍ ജേതാക്കളെ കണ്ടെത്തിയത്. ലൂസേഴ്സ് ഫൈനലില്‍ ഔട്ട്‌റൈറ്റ് എഫ്സിയെ പരാജയപ്പെടുത്തി ഷംസ് എഫ്സി മൂന്നാം സ്ഥാനം നേടി.
ടൂര്‍ണമെന്റിലെ മികച്ച ഗോള്‍ കീപ്പറായി ഫ്രഞ്ച് ബേക്കേഴ്സ് എഫ്സിയുടെ നജീബ് തിരൂരങ്ങാടിയെ തെരഞ്ഞെടുത്തപ്പോള്‍ മികച്ച ഡിഫന്‍ഡറായി ബുഷിയയുടെ നവാസ് കോഴിക്കോടും മികച്ച മിഡ് ഫീല്‍ഡറായി ബുഷിയയുടെ തന്നെ സൈറസിനെയും തെരഞ്ഞെടുത്തു. മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട മുനി മുഹമ്മദലി, ഒന്‍പതു ഗോളുകള്‍ സ്‌കോര്‍ ചെയ്ത് ടോപ് സ്‌കോറെര്‍ പദവിക്കും അര്‍ഹനായി. ടൂര്‍ണമെന്റിലെ സര്‍വ്വ മേഖലയിലെയും പെര്‍ഫോമന്‍സ് പരിഗണിച്ചു സമ്മാനിക്കുന്ന മാരക പെര്‍ഫോര്‍മര്‍ അവാര്‍ഡിന് ബുഷിയ എഫ്സിയുടെ അന്‍ഫല്‍ മൂവാറ്റുപുഴ അര്‍ഹനായി.
ഫൈനല്‍ മത്സരത്തിലെ പാമിലിയ സൂപ്പര്‍മാര്‍ക്കെറ്റ് മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡിന് ബുഷിയയുടെ അഷ്റഫ് മൂവാറ്റുപുഴ അര്‍ഹനായി. അദ്ദേഹത്തിനുള്ള ട്രോഫി നിയാസ് കോഴിക്കോട് സമ്മാനിച്ചപ്പോള്‍, ലൂസേഴ്സ് ഫൈനലിലെ കളിയിലെ കേമന്‍ ഉമൈര്‍ വണ്ടൂറിനുള്ള സമ്മാനം ഹസ്സന്‍കുട്ടി അരിപ്ര സമ്മാനിച്ചു.
സ്‌പോര്‍ട്ടിങ് പാരന്റ്‌സ് ലേഡീസ് വിങ്ങിനായി സംഘടിപ്പിക്കപ്പെട്ട ഇന്‍ ഹൗസ് മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ലേഡീസ് വിഭാഗത്തില്‍ സ്റ്റിനിലാ അനില്‍ ഒന്നാം സ്ഥാനവും, ഷിജില, ലൈല എന്നിവര്‍ രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആയിഷ മുസ്തഫ ഒന്നാം നേടിയപ്പോള്‍ സംഭ ഹസ്സന്‍കുട്ടി രണ്ടാം സ്ഥാനവും, വാഫിയ മൂന്നാം സ്ഥാനവും നേടി. കുട്ടികളുടെ വിഭാഗത്തില്‍ അബ്ദുള്ള ഫാസിലിനായിരുന്നു ഒന്നാം സ്ഥാനം. അയ്ഹാന്‍ രണ്ടാം സ്ഥാനവും ആമില്‍ സയാന്‍ മൂന്നാം സ്ഥാനവും നേടി.
സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര, ജേതാക്കള്‍ക്കുള്ള ട്രോഫി സമ്മാനിച്ചു. റണ്ണേഴ്സ് ട്രോഫി മുന്‍ ആന്ധ്രാപ്രദേശ് സന്തോഷ് ട്രോഫി താരം സാകി ഹൈദരാബാദ് നല്‍കി. സ്‌പോര്‍ട്ടിങ് യുണൈറ്റഡ് ജിദ്ദ അക്കാദമിയില്‍ പരിശീലനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് വേണ്ടി കഴിഞ്ഞ പത്തു വര്‍ഷമായി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റാണ് സ്‌പോര്‍ട്ടിങ് പാരന്റ്‌സ് ലീഗ്.
സ്‌പോര്‍ട്ടിങ് യുണൈറ്റഡ് ജിദ്ദയുടെ സാരഥികളായ അഷ്റഫ് ഇരുമ്പുഴി, ജലീല്‍ കളത്തിങ്ങല്‍, നജീബ് തിരുരങ്ങാടി, താജുദ്ധീന്‍ കോഴിക്കോട്, അമീര്‍ ചെറുകോട്, അഷ്റഫ് മാനന്തവാടി, ഹസ്സന്‍കുട്ടി അരിപ്ര, അഷ്റഫ് മൊറയൂര്‍, റഫീഖ് കൊളക്കാടന്‍, ഫദലുറഹ്‌മാന്‍ കൊണ്ടോട്ടി തുടങ്ങിയവര്‍ സമ്മാനദാന ചടങ്ങിന് നേതൃത്വം നല്‍കി.