ജിദ്ദ മലയാളം ടോസ്സ് മാസ്റ്റര്‍ ക്ലബ്ബിന്റെ ജൈത്രയാത്ര ഒന്നര പതിറ്റാണ്ടിലേക്ക്

ജിദ്ദ- മലയാളം ടോസ്റ്റ്് മാസ്റ്റേഴ്‌സ് ക്ലബ്ബ് ജിദ്ദ ഒന്നര പതിറ്റാണ്ട് പിന്നിടാനൊരുങ്ങുന്നു. ക്ലബിന്റെ പതിനാലാം ജന്മദിനം മാര്‍ച്ച 17ന് ആഘോഷിക്കുകയാണ്. മാതൃ ഭാഷയുടെ മഹാസൗന്ദര്യം ഈ മുത്തശ്ശി നാട്ടിലെ മലയാളികളില്‍ നിന്ന് അന്യംനിന്ന് പോകാതെ കാത്തു സൂക്ഷിക്കാനായി ഏതാനും പേര്‍ ചേര്‍ന്ന് ക്ലബ്ബ് രൂപീകരിച്ചതോടെ ലോത്തിലെ ഏറ്റവും വലിയ പ്രഭാഷണ കലയുടെ പരിശീലന പരിവൃത്തതില്‍ ആദ്യമായി  മലയാളം ടോസ്റ്റ്മാസ്‌റ്റേഴ്‌സ് ക്ലബ്ബ് പിറവിയെടുക്കുകയായിരുന്നു.  തുടങ്ങിയ നാള്‍ മുതല്‍ ഇന്നുവരെ ജിദ്ദ മലയാളം ക്ലബ്ബ് അതിന്റെ പാരമ്പര്യ പ്രൗഢി ചോര്‍ന്നു പോകാതെ കാത്തു സൂക്ഷിക്കാന്‍ അംഗങ്ങള്‍ പരിശ്രമിച്ചിട്ടുണ്ട്. 
14 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആധുനിക നവമാധ്യമങ്ങള്‍ ഒന്നും പ്രചാരത്തില്‍ ഇല്ലാതിരുന്ന കാലത്ത് ഇങ്ങനെയൊരു ആശയത്തെ ഏകോപിപ്പിച്ച് മലയാളം ക്ലബ്ബിന് അടിസ്ഥാനമിട്ട സ്ഥാപക പ്രസിഡന്റായ ഡി.ടി.എം റഷീദ് അലി, ഒപ്പം കരുത്തുറ്റ പിന്‍ബലവുമായി കൂടെ നിന്ന സമീര്‍ കുന്നന്‍, പി.എം മായിന്‍കുട്ടി, ഷാഹിദ് മലയില്‍, കെ.സി അബൂബക്കര്‍, അസ്സൈന്‍ ഇല്ലിക്കല്‍, ബഷീര്‍ അമ്പലവന്‍,  സജി കുര്യക്കോസ്, അഷ്റഫ് മേലെവീട്ടില്‍, പില്‍ക്കാലത്ത് ജിദ്ദ മലയാളം ക്ലബ്ബിനെ മലയാളി സമൂഹത്തിന് മുമ്പില്‍ ശക്തമായി മുന്നോട്ട് നയിച്ച റോയ് മാത്യു  തുടങ്ങി നിരവധി പേരെ ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കും. വരും നാളുകളിലും ഈ ദീപനാളമണയാതെ കാത്തുസൂക്ഷിച്ച് നമ്മുടെ മാതൃ മലയാളത്തെയും, പ്രഭാഷണ കലയെയും ചേര്‍ത്ത് പിടിക്കാന്‍ എല്ലാവരുടേയും സഹകരണം തേടുകയാണ്. അംഗങ്ങളായി ചേരാന്‍ താല്‍പര്യമുള്ളവര്‍ക്ക് യൂനുസ് കാട്ടൂർ (055 440 8 595),  അനിൽ സി.നായർ (  055 654 8301), നജീബ് വെഞ്ഞാറംമൂട്  (053 556 7660) എന്നിവരുമായി ബന്ധപ്പെടാം.

Tags

Latest News