Sorry, you need to enable JavaScript to visit this website.

ബൈക്ക് സ്‌കൂള്‍ ബസിന് പിറകിലിടിച്ച് പത്താം ക്ലാസുകാരന്‍ മരിച്ചു

കൊണ്ടോട്ടി- കുട്ടികളെ ഇറക്കാന്‍ നിര്‍ത്തിയ സ്‌കൂള്‍ ബസിന് പിറകില്‍ ബൈക്കിടിച്ച് പത്താംക്ലാസ് വിദ്യാര്‍ഥി മരിച്ചു. വേങ്ങര ചേറൂര്‍ കിളിനക്കോട് വില്ലന്‍ വീട്ടില്‍ ഖമറുദ്ദീന്റെ മകന്‍ വി. സിനാന്‍ (15) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ചേറൂര്‍ കിളാനിക്കോട് കഴുങ്ങും തോട്ടത്തില്‍ സിറാജിന്റെ മകന്‍ കെ. ടി സനീജി(15)നെ പരുക്കുകളോടെ  കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു 

വൈകിട്ട് നാലരയോടെ എന്‍. എച്ച്. കോളനിയില്‍ അമ്പലപ്പടിയിലാണ് അപകടം. മിനി ഊട്ടി ഭാഗത്ത് നിന്ന് വന്ന ബൈക്ക് നിയന്ത്രണം വിട്ട് നെടിയിരുപ്പ് ജി. ഡബ്ല്യു. യു. പി. സ്‌കൂള്‍ ബസിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരേയും നാട്ടുകാര്‍ കൊണ്ടോട്ടിയിലെ സ്വകാര്യാശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും
സിനാന്‍ മരിക്കുകയായിരുന്നു.

ചേറ്റര്‍ പി. പി. ടി എം. വൈ. എച്ച്. എസ്.എസ് പത്താം ക്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും. പരീക്ഷ കഴിഞ്ഞാണ് ഇരുവരും മിനി ഊട്ടി ഭാഗത്തേക്ക് എത്തിയത്. കൊണ്ടോട്ടി പോലിസ് ഇന്‍ക്വസ്റ്റ് നടത്തി. 

മാതാവ്: ആസ്യ. സഹോദരങ്ങള്‍: മുഹമ്മദ് അസ്മില്‍, മുഹമ്മദ് ഷിഫിന്‍, മുഹമ്മദ് ഷമാസ്, മുഹമ്മദ് ഷെസിന്‍.

Latest News